സമൂഹമാധ്യമങ്ങളില്‍ കൈയടി നേടി കാസര്‍ഗോഡ് പൊലീസിന്റെ അമൃതം ഹോം ഡെലിവറി

കര്‍ശന നിയന്ത്രണങ്ങളുള്ള ജില്ലയാണ് കാസര്‍ഗോഡ് ജനങ്ങളെ പൂര്‍ണമായും വീട്ടിലിരുത്തുക എന്നതാണ് ജില്ലയിലെ പൊലീസും ചെയ്യുന്നത്. അവശ്യസാധനങ്ങള്‍ പൊലീസ് നേരിട്ട് വീട്ടിലെത്തിക്കും. കാസര്‍ഗോഡ് പൊലീസിന്റെ അമൃതം ഹോം ഡെലിവറി സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.

നിരത്തുകളിലെ പൊലീസുകാരെ പറ്റിച്ച് കറങ്ങി നടക്കാന്‍ ചിലര്‍ അവശ്യസാധനങ്ങളെ മറയാക്കും. പക്ഷേ മൂന്ന് പൂട്ടിട്ട് പൂട്ടിയ ജില്ലയില്‍ ജനങ്ങളെ പൂര്‍ണമായും വീട്ടിലിരുത്തിയേ മതിയാകൂ. നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെയാണ് അമൃതം ഹോം ഡെലിവറി പദ്ധതിയുമായ് കാസര്‍ഗോഡ് പൊലീസ് രംഗത്തെത്തിയത്. വാട്‌സാപ്പില്‍ സന്ദേശമയച്ചാല്‍ സാധനങ്ങള്‍ പൊലീസ് തന്നെ വീട്ടിലെത്തിക്കും. സിനിമാ നടനും കാസര്‍ഗോഡ് വിജിലന്‍സ് ഇന്‍സ്‌പെക്ടറുമായ സിബി തോമസാണ് പ്രധാന വേഷത്തില്‍. പദ്ധതിക്ക് ആശംസയുമായി നടന്‍ മോഹന്‍ലാലും വീഡിയോയിലുണ്ട്.

ഹോം ഡെലിവറി സംവിധാനം പൊതു ജനങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുക എന്നതാണ് ലക്ഷ്യം. ജില്ലയുടെ ചുമതലയുള്ള ഐജി വിജയ് സാഖറെ, അശോക് യാദവ് എന്നിവരാണ് വീഡിയോയുടെ ആശയം പങ്കുവച്ചത്. കാസര്‍ഗോഡ് പോലീസ് തയാറാക്കിയ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു.

Story Highlights: coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top