Advertisement

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷത്തോട് അടുക്കുന്നു ;മരണസംഖ്യ 1.19 ലക്ഷം ആയി

April 14, 2020
Google News 2 minutes Read

ലോകത്ത് കൊവിഡ് 19 രോഗ ബാധിരായവരുടെ എണ്ണം 19.25ലക്ഷം ആയി. 1,19,718 പേരാണ് ഇതുവരെ ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. അമേരിക്കയിലെ കൊവിഡ് രോഗികളുടെ എണ്ണം 5.87 ലക്ഷം കടന്നു. ഇതുവരെ 23,644 പേരാണ് അമേരിക്കയില്‍ മാത്രമായി മരിച്ചത്. ഇന്നലെ 28,917 പേര്‍ക്കാണ് പുതുതായി അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ കൊവിഡ് ബാധിതരായി ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതും അമേരിക്കയിലാണ്. 24 മണിക്കൂറിനിടെ 1505 പേരാണ് അമേരിക്കയില്‍ മരിച്ചത്. എന്നാല്‍ 36,948 പേര്‍ അമേരിക്കയില്‍ രോഗമുക്തി നേടിയിട്ടുണ്ട്.

1,70,099 കൊവിഡ് കേസുകളാണ് സ്‌പെയിനില്‍ ഇതുവരെ സ്ഥിരീകരിച്ചത്. 17,756 പേര്‍ സ്‌പെയിനില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചു. 64,727 പേരാണ് സ്‌പെയിനില്‍ രോഗമുക്തി നേടിയത്. ഇറ്റലിയില്‍ രോഗികളുടെ എണ്ണം 1,59,516 ആയി വര്‍ധിച്ചു. 20,465 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, 35,435 പേര്‍ ഇറ്റലിയില്‍ രോഗമുക്തി നേടി.

 

Story Highlights-number of covid cases in the world is approaching 2 million

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here