കൊറോണ കാലത്ത് ജനിച്ച കുട്ടിക്ക് ‘സാനിറ്റൈസർ’ എന്ന് പേര് നൽകി മാതാപിതാക്കൾ

കൊവിഡ് 19 കാലം നമ്മളെ അത്രമേൽ വിറപ്പിക്കുന്നുണ്ടെങ്കിലും ഇതിനിടയിൽ ചില കൗതുക സംഭവങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്നുണ്ട്. അത്തരത്തിലൊന്നാല്ലോ… കൊവിഡ് കാലത്ത് ജനിക്കുന്ന കുട്ടികൾക്ക് ഇടുന്ന പേരുകൾ. കൊറോണയെന്നും കൊവിഡ് എന്നുമൊക്കെ ഇതിനോടകം കേട്ടുകഴിഞ്ഞു.
എന്നാൽ, ദാ പിടിച്ചോ…. വ്യത്യസ്തമായ മറ്റൊരണ്ണം കൂടി.സാനിറ്റൈസർ…! പേരിന്റെ ഉടമ ഇങ്ങ് ഇന്ത്യയിൽ തന്നെയാണ്.

ഉത്തർപ്രദേശിലെ വിജയ് വിഹാർ സ്വദേശികളായ ഓംവീർ സിംഗിന്റെയും മോണിക്കയ്ക്കും ഞായറാഴ്ച ജനിച്ച ആൺകുട്ടിക്കാണ് അവർ സാനിറ്റൈസർ എന്ന പേര് നൽകിയത്. സഹരാൺ ആശുപത്രിയിലായിരുന്നു കുഞ്ഞ് ജനിച്ചത്.

സാനിറ്റൈസറിന് കൊറോണയെ പ്രതിരോധിക്കാനുള്ള കഴിവ് ഉള്ളതിനാലാണ് തങ്ങൾക്ക് പിറന്ന കുഞ്ഞിന് സാനിറ്റൈസർ എന്ന പേര് നൽകിയതെന്നാണ് ഓംവീറും മോണിക്കയും പറയുന്നത്. മകന് ഇങ്ങനെയൊരു പേര് ഇട്ടതിൽ തങ്ങൾക്ക് സംതൃപ്തിയുണ്ടെന്നും മാതാപിതാക്കൾ പറയുന്നു.

സാനിറ്റൈസറിനു മുമ്പ് കൊറോണയും കൊവിഡും ലോക്ക് ഡൗണും ഇന്ത്യയിൽ പിറന്നിരുന്നു. 21 ദിവസത്തെ ലോക്ക് ഡൗണിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനത കർഫ്യൂ ദിനത്തിൽ പിറന്ന കുഞ്ഞാണ് കൊറോണയായത്. റാംപൂരിലായിരുന്നു കൊവിഡിന്റെ ജനനം. ദേവ്രിയ ജില്ലക്കാരനാണ് ലോക്ക് ഡൗൺ.

Story highlight: Parents named their child a ‘sanitizer’ during the Corona time

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top