Advertisement

മുഖ്യമന്ത്രി ഇടപെട്ടു; അതിർത്തിയിൽ കുടുങ്ങിയ ​ഗർഭിണിയെ നാട്ടിലെത്തിക്കും

April 14, 2020
Google News 1 minute Read

ബാംഗ്ലൂരില്‍ നിന്ന് മുത്തങ്ങയിലെത്തി അതിര്‍ത്തിയില്‍ കുടുങ്ങിയ പൂര്‍ണ്ണ ഗര്‍ഭിണിയായ തലശേരി സ്വദേശിനി ഷിജിലയെ നാട്ടിലെത്താക്കാന്‍ നിര്‍ദേശം. മുഖ്യമന്ത്രി നേരിട്ടിടപ്പെട്ടാണ് നിര്‍ദേശം നല്‍കിയത്. യുവതിക്ക് യാത്രാനുമതി ലഭിച്ചതായി നേരത്തേ വാർത്തകൾ പുറത്തുവന്നെങ്കിലും ഇത് തള്ളി വയനാട് കളക്ടർ രം​​ഗത്തെത്തിയിരുന്നു.

ബം​ഗളൂരുവിൽ നിന്ന് സ്വദേശമായ കണ്ണൂരിലേയ്ക്ക് പുറപ്പെട്ട ഷിജില അതിർത്തിയിൽ തടഞ്ഞതിനെ തുടർന്ന് കഴിച്ചുകൂട്ടിയത് റോഡരികിലാണ്. വയനാട് മുത്തങ്ങ ചെക്‌പോസ്റ്റിൽ 6 മണിക്കൂർ കാത്തിരുന്നിട്ടും അതിർത്തി കടത്തി വിടാത്തതിനെ തുടർന്ന് ഷിജില ബംഗലൂരുവിലേക്ക് തന്നെ മടങ്ങിയിരുന്നു. എന്നാൽ വഴിയിൽ കർണാടക പൊലീസും തടഞ്ഞതോടെ ഇന്നലെ രാത്രി കൊല്ലഗൽ എന്ന സ്ഥലത്ത് കാറിൽ കഴിയേണ്ടി വന്നു. ജില്ലാ കൺട്രോൾ റൂമുകളിൽ ബന്ധപ്പെടാൻ ഇവർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് മാധ്യമവാർത്തകൾ ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി ​ഗർഭിണിയെ നാട്ടിലെത്തിക്കാൻ നിർദേശിക്കുകയായിരുന്നു.

Story highlights-lockdown,pregnant woman who blocked,  kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here