പൂനെയിൽ ഇന്ന് മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് നാല് പേർ

പൂനെയിൽ ഇന്ന് മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് നാല് പേർ. ഇതോടെ പൂനെയിലെ ആകെ മരണസംഖ്യ 38 ആയി. പൂനെയിലെ സാസൂൺ ആശുപത്രിയിലെ നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലെ കൊറോണ വ്യാപകമായി പടർന്ന് പിടിക്കുകയാണ്. പാൽഘട്ട് ജില്ലയിൽ 11 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയിലെ ആകെ രോഗബാധിതരുടെ എണ്ണം 53 ആണ്.

അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 31 പേർ മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 1211 കേസുകളാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. 10363 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 339 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്ത് പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. മഹാരാഷ്ട്രയിൽ രണ്ടായിരത്തിലധികം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മധ്യപ്രദേശിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് 126 പേർക്കാണ് മധ്യപ്രദേശിൽ രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ 1510 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

Story highlights- Pune, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top