സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1,07,075 പേര്‍; ജില്ലകളിലെ കണക്കുകള്‍

കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,07,075 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,06,511 പേര്‍ വീടുകളിലും 564 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 81 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജില്ലകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഇങ്ങനെ
തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയില്‍ ആകെ 2890 പേരാണ് നിരീക്ഷണത്തിലുള്ളത്. 2794 പേര്‍ വീടുകളിലും 96 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കൊല്ലം
കൊല്ലം ജില്ലയില്‍ ആകെ 5104 പേരാണ് നിരീക്ഷണത്തിലുള്ളത്. 5093 പേര്‍ വീടുകളിലും 11 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
പത്തനംതിട്ട
പത്തനംതിട്ട ജില്ലയില്‍ ആകെ 5920 പേരാണ് നിരീക്ഷണത്തിലുള്ളത്. 5905 പേര്‍ വീടുകളിലും 15 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ഇടുക്കി
ഇടുക്കി ജില്ലയില്‍ ആകെ 3674 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 3674 പേരും വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്.
കോട്ടയം
കോട്ടയം ജില്ലയില്‍ ആകെ 2280 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 2280 പേരും വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്.
ആലപ്പുഴ
ആലപ്പുഴ ജില്ലയില്‍ ആകെ 6686 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 6675 പേര്‍ വീടുകളിലും 11 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
എറണാകുളം
എറണാകുളം ജില്ലയില്‍ ആകെ 1657 പേരാണ് നിരീക്ഷണത്തിലുള്ളത്. 1629 പേര്‍ വീടുകളിലും 28 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
തൃശൂര്‍
തൃശൂര്‍ ജില്ലയില്‍ ആകെ 9316 പേരാണ് നിരീക്ഷണത്തിലുള്ളത്. 9304 പേര്‍ വീടുകളിലും 12 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
പാലക്കാട്
പാലക്കാട് ജില്ലയില്‍ ആകെ 14216 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 14180 പേര്‍ വീടുകളിലും 36 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
മലപ്പുറം
മലപ്പുറം ജില്ലയില്‍ ആകെ 12189 പേരാണ് നിരീക്ഷണത്തിലുള്ളത്. 12166 പേര്‍ വീടുകളിലും 23 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കോഴിക്കോട്
കോഴിക്കോട് ജില്ലയില്‍ ആകെ 16240 പേരാണ് നിരീക്ഷണത്തിലുള്ളത്. 16211 പേര്‍ വീടുകളിലും 29 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
വയനാട്
വയനാട് ജില്ലയില്‍ ആകെ 9504 പേര്‍ നിരീക്ഷണത്തിലാണ്. 9499 പേര്‍ വീടുകളിലും അഞ്ച് പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കണ്ണൂര്‍
കണ്ണൂര്‍ ജില്ലയില്‍ ആകെ 7758 പേര്‍ നിരീക്ഷണത്തിലാണ്. 7644 പേര്‍ വീടുകളിലും 114 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കാസര്‍ഗോഡ്
കാസര്‍ഗോഡ് ജില്ലയില്‍ ആകെ 9641 പേരാണ് നിരീക്ഷണത്തിലുള്ളത്. 9457 പേര്‍ വീടുകളിലും 184 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള നാല് പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള മൂന്ന് പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ച് പേര്‍ ദുബായില്‍ നിന്നും വന്നവരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ മൂന്ന് പേരും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഓരോരുത്തരുമാണ് ദുബായില്‍ നിന്നും വന്നവര്‍. കോഴിക്കോട് ജില്ലയിലെ രണ്ടുപേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
Story Highlights: coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here