Advertisement

കൊവിഡ് 19: ഡിബാലയുടെയും റുഗാനിയുടെയും ടെസ്റ്റ് റിസൽട്ട് നെഗറ്റീവ്; ഫെല്ലെയ്നി രോഗം ഭേദമായി ആശുപത്രി വിട്ടു

April 15, 2020
Google News 1 minute Read

കൊവിഡ് 19 വൈറസ് ആശങ്ക ഫുട്ബോൾ ലോകത്തു നിന്ന് ഒഴിയുന്നു. ഫുട്ബോൾ താരങ്ങളിൽ പലരും രോഗമുക്തി നേടുകയാണ്. കാല്പന്ത് മേഖലയിൽ ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ച യുവൻ്റസ് താരം ഡാനിയൽ റുഗാനിയുടെയും പൗളോ ഡിബാലയുടെയും ടെസ്റ്റ് റിസൽട്ട് നെഗറ്റീവായെന്നാണ് ഏറ്റവും പുതിയ വിവരം. അതേ സമയം, ഫെല്ലെയ്നി അസുഖം ഭേദമായി ആശുപത്രി വിട്ടു.

ഇറ്റാലിയൻ താരമായ റുഗാനിയുടെയും അർജൻ്റീന സ്ട്രൈക്കർ ഡിബാലയുടെയും ടെസ്റ്റ് റിസൽട്ട് നെഗറ്റീവായെങ്കിലും ഇരുവരും നിരീക്ഷണത്തിൽ തന്നെ തുടരും. ഇനിയും ഒരു ടെസ്റ്റ് റിസൽട്ട് കൂടി നെഗറ്റീവ് ആവാനുണ്ട്. നേരത്തെ, അസുഖം കുറഞ്ഞു വരുന്നുണ്ടെന്ന് ഡിബാല അറിയിച്ചിരുന്നു.

അതേ സമയം, മൗറോൻ ഫെല്ലെയ്നി ആശുപത്രി വിട്ടെന്ന് താരം തന്നെയാണ് അറിയിച്ചത്. കഴിഞ്ഞ മൂന്ന് ആഴ്ചയിലായി ചികിത്സയിൽ കഴിഞ്ഞിരുന്ന ഫെല്ലെയ്നി ആശുപത്രി അധികൃതർക്കും പരിചരിച്ചവർക്കും നന്ദി അറിയിച്ചു.

നേരത്തെ ഇറ്റാലിയൻ ഇതിഹാസ ഫുട്ബോളർ പൗളോ മാൽഡീനിയും മകൻ ഡാനി മാൽഡീനിയും കൊവിഡ് 19 ഭേദമായി ആശുപത്രി വിട്ടിരുന്നു. ഏതാനും ആഴ്ചകൾക്കു മുൻപാണ് ഇരുവർക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് മുൻ എസി മിലാൻ താരമായ പൗളോയും നിലവിലെ എസി മിലാൻ സ്ക്വാഡിൽ ഉള്ള ഡാനിയും ചികിത്സയിലായിരുന്നു.

ആഴ്സണൽ സ്ട്രൈക്കർ മൈക്കൽ അർട്ടേറ്റയുടെയും ആസ്റ്റൺ വില്ല ഗോൾ കീപ്പർ പെപ്പെ റെയ്നയുടെയും ടെസ്റ്റ് റിസൽട്ടും നെഗറ്റീവായിരുന്നു.

കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ലോകവ്യാപകമായി ഫുട്ബോൾ ലീഗുകൾ നിർത്തിവച്ചിരുന്നു. ലീഗുകൾ പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.

Story Highlights: dybala rugani felleini coronavirus negative

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here