കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ധാരവിയില്‍ ആശങ്കയോടെ മലയാളികള്‍

കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ധാരവിയില്‍ ആശങ്കയോടെ മലയാളികള്‍. 150 ഓളം മലയാളികളാണ് ധാരവി പ്രശ്‌നബാധിത പ്രദേശത്ത് കുടുങ്ങി കിടക്കുന്നത്. ധാരവി നിവാസികള്‍ ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല. സര്‍ക്കാര്‍ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള സഹായം ചെയ്യണമെന്ന് മലയാളികളുടെ വീഡിയോ സന്ദേശം.

സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ 150 ഓളം മലയാളികളാണ് ധാരാവിയിലെ പ്രശ്‌നബാധിത പ്രദേശത്ത് കുടുങ്ങി കിടക്കുന്നത്. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ധാരവിയില്‍ ഏത് സമയവും രോഗം പടര്‍ന്ന് പിടിക്കാം എന്നതാണ് ഇവരുടെ ആശങ്ക. കൂടാതെ ധാരവി നിവാസികള്‍ ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നു മലയാളികള്‍ കുറ്റപ്പെടുത്തുന്നു. സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റുകയോ അല്ലങ്കില്‍ എത്രയും വേഗം നാട്ടില്‍ എത്തിക്കാന്‍ വേണ്ട സഹായമാണ് ഇവര്‍ അഭ്യര്‍ത്ഥിക്കുന്നത്.

Story Highlights: coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top