ആടി ഉലഞ്ഞ് വിപണി; സെൻസെക്സ് 310.21 പോയന്റ് താഴ്ന്ന് 30379.81 ൽ വ്യാപാരം അവസാനിപ്പിച്ചു

നേട്ടം നിലനിർത്താനാവാതെ വിപണി. സെൻസെക്സ് 310.21 പോയന്റ് താഴ്ന്ന് 30379.81ലും നിഫ്റ്റി 68.55 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു. വ്യാപാരത്തിന്റെ ആദ്യമുണ്ടായ നേട്ടം വിപണിക്ക് നിലനിർത്താനായില്ല.
അതേസമയം, ബിഎസ്ഇയിലെ 1429 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 940 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 174 ഓഹരികൾക്ക് മാറ്റമില്ലാതെ തുടരുകയാണ്.
നോൺ ബാങ്കിംഗ് കമ്പനികളായ കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാൻസ്, മാരുതി സുസുകി തുടങ്ങിയവയുടെ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി ലോക്ക്ഡൗൺ നീട്ടിയത് വിപണിയെ ബാധിച്ചു. മാത്രമല്ല, 1930നുശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ലോകം നേരിടുന്നതെന്ന ഐഎംഎഫിന്റെ വിലയിരുത്തലും വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്.
Story highlight: the BSE benchmark Sensex fell by 310.21 points to close at 30379.81
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here