ആമസോണിനും ഫ്‌ളിപ്കാർട്ടിനും ഇലക്ട്രോണിക് ഉപകരണങ്ങൾ വിൽക്കാൻ അനുമതി

ആമസോൺ, ഫ്‌ളിപ്കാർട്ട് തുടങ്ങിയ ഇ- കൊമേഴ്‌സ് സ്ഥാപനങ്ങൾക്ക് ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾക്ക് വിൽക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ. ടെലിവിഷൻ, മൊബൈൽ ഫോൺ, റഫ്രിജറേറ്റർ, ലാപ്‌ടോപ്, സ്റ്റേഷനറി ഉത്പന്നങ്ങൾ എന്നിവ വിൽക്കാനാണ് അനുമതി.

മെയ് മൂന്ന് വരെ അടച്ചിടൽ നീട്ടിയതിനാലാണ് ഈ മാറ്റം. പുറത്തിറക്കിയ മാർഗനിർദേശങ്ങൾക്ക് വ്യക്തത വരുത്തിയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദേശം പുറത്തിറക്കിയിട്ടുള്ളത്. ഇ-കൊമേഴ്സ് കമ്പനികളുടെ വാഹനങ്ങൾക്കും സാധനങ്ങൾ എത്തിക്കാനായി പ്രത്യേക അനുമതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ആമസോൺ, ഫ്ളിപ്കാർട്ട്, സ്നാപ് ഡീൽ തുടങ്ങിയ ഇ-കൊമേഴ്സ് പോർട്ടലുകൾ വഴി ഏപ്രിൽ 20 മുതൽ ഉത്പന്നങ്ങൾ ലഭിക്കും. സർക്കാരിന്റെ നടപടിയിലൂടെയുള്ള ഉദ്ദേശം തളർച്ചയിലായ വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്ക് ഉണർവ് നൽകുക എന്നതാണ്. ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, അവശ്യ വസ്തുക്കൾ എന്നിവ മാത്രം വിൽപന നടത്താൻ ആയിരുന്നു മുൻപ് ഇ-കൊമേഴ്സ് കമ്പനികൾക്ക് അനുമതി നൽകിയിരുന്നത്.

Story highlights-e commerce companies gets permission to sale electronic goods

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top