Advertisement

ബ്ലാസ്റ്റേഴ്സിന്റെ ദയനീയ പ്രകടനങ്ങൾക്ക് മൂന്ന് കാരണങ്ങൾ: ഈൽകോ ഷറ്റോരി

April 16, 2020
Google News 1 minute Read

കഴിഞ്ഞ ഐഎസ്എൽ സീസണിലെ കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ ദയനീയ പ്രകടനങ്ങൾക്ക് മൂന്ന് കാരണങ്ങളാണ് ഉള്ളതെന്ന് പരിശീലകൻ ഈൽകോ ഷറ്റോരി. അതിൽ രണ്ട് കാരണങ്ങൾ തനിക്ക് വിശമാക്കാൻ സാധിക്കുമെന്നും ഷറ്റോരി പറഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ഇൻസ്റ്റഗ്രാം പേജിൽ ആനന്ദ് ത്യാഗിയുമായി നടത്തിയ ലൈവ് ഇൻ്റർവ്യൂവിലാണ് ഷറ്റോരിയുടെ വെളിപ്പെടുത്തൽ.

“ഒന്നാമത്തേത് പ്രീ സീസൺ ക്യാമ്പാണ്. ടീമിനെ ഒരുക്കിയെടുക്കാൻ പ്രീ സീസൺ ക്യാമ്പ് അത്യാവശ്യമാണ്. പക്ഷേ, ക്യാമ്പ് ഇടക്കു വെച്ച് തടസ്സപ്പെട്ട് നമുക്ക് നാട്ടിലേക്ക് തിരിക്കേണ്ടി വന്നു. ക്ലബിനെ കുറ്റപ്പെടുത്തുകയല്ല. പക്ഷേ, നാട്ടിലേക്ക് തിരികെ എത്തിയതിനു ശേഷം ആദ്യം മുതൽ തുടങ്ങേണ്ടി വന്നു. രണ്ടാമത്തേത്, പരുക്ക് ആണ്. 25 വർഷത്തെ എൻ്റെ പരിശീലന കരിയറിൽ ഇത്രയധികം പരുക്കുകൾ ഞാൻ കണ്ടിട്ടില്ല. 17 മത്സരങ്ങളിലും നമുക്ക് ലൈനപ്പ് മാറ്റേണ്ടി വന്നു. അതും തിരിച്ചടിയായി.”- ഷറ്റോരി പറഞ്ഞു.

മലയാളി താരം സഹൽ അബ്ദുൽ സമദിനെ അദ്ദേഹം വിമർശിച്ചിരുന്നു. സഹൽ ഒരു ടീം പ്ലയർ അല്ലെന്നും കളിക്കളത്തിൽ സഹലിന് ആത്മാർത്ഥതയില്ലെന്നും ഷറ്റോരി കുറ്റപ്പെടുത്തി.

“ഒരു കളിക്കാരന് വിങ്ങിൽ കളിക്കുന്നോ മധ്യനിരയിൽ കളിക്കുന്നോ എന്നതൊന്നും അല്ല വിഷയം. ഒരു ടീം പ്ലെയറായി, ഒരു സിസ്റ്റത്തിൽ നിന്ന് തനിക്ക് നൽകിയിരിക്കുന്ന ജോലി ചെയ്യാൻ കഴിയുന്നുണ്ടോ എന്നതാണ്. എന്നാൽ സഹലിന് അത് സാധിച്ചിരുന്നില്ല. ഇന്ത്യക്ക് വേണ്ടി സഹൽ കളിച്ച മത്സരങ്ങൾ തന്നെ ഉദാഹരണമായി എടുക്കാം. പക്ഷേ, ലീഗ് അവസാന ഘട്ടത്തിൽ സഹലിൻ്റെ പ്രകടനം മെച്ചപ്പെട്ടിരുന്നു.”- ഷറ്റോരി പറഞ്ഞു.

Story Highlights: eelco schattorie describes kbfcs poor perfomances

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here