ചത്ത ജെല്ലിക്കെട്ട് കാളയെ പൊതുദർശനത്തിന് വച്ചു; ലോക്ക് ഡൗൺ ലംഘിച്ച് തടിച്ചുകൂടി ജനം

ചത്ത ജെല്ലിക്കെട്ട് കാളയെ പൊതുദർശനത്തിന് വച്ചപ്പോൾ തടിച്ചുകൂടിയത് ആയിരങ്ങൾ. തമിഴ്‌നാട്ടിലാണ് ലോക്ക് ഡൗൺ ലംഘിച്ച് ആയിരങ്ങൾ തടിച്ചുകൂടിയത്.

അളകനല്ലൂരിലെ പ്രശസ്തമായ ജെല്ലിക്കെട്ടിൽ നിരവധി തവണ പങ്കെടുത്ത കാളയാണ് ചത്തത്. കാളയെ അവസാനമായി ഒരു നോക്കുകാണാനും വിലാപയാത്രയിൽ പങ്കെടുക്കാനുമാണ് ആളുകളെത്തിയത്. കൊറോണ മുൻകരുതലുകൾ ഒന്നും പാലിക്കാതെയായിരുന്നു ജനം ഒത്തുകൂടിയത്. ആളുകൾ മാസ്‌ക് ധരിക്കുകയോ അകലം പാലിക്കുകയോ ചെയ്തില്ല.

മധുരയിൽ 41 പേർക്കാണ് ഇതുവരെ കൊറോണ ബാധിച്ചത്. ഒരാൾ മരിക്കുകയും ചെയ്തു. മധുര റെഡ്സോണായി പ്രഖ്യാപിച്ചതാണ്. ഇതിനിടെയാണ് ആശങ്ക സൃഷ്ടിച്ച് ആളുകൾ ഒത്തുകൂടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top