ഓപ്പറേഷൻ ‘ബ്രേക്ക് ത്രൂ’ മുടങ്ങും; സാമ്പത്തിക പ്രതിസന്ധിയിലെന്ന് കൊച്ചി കോർപറേഷൻ

കൊച്ചിയിൽ വെള്ളക്കെട്ടിന് പരിഹാരം കാണാൻ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ഓപ്പറേഷൻ ‘ബ്രേക്ക് ത്രൂ’ പ്രതിസന്ധിയിൽ. സാമ്പത്തികമില്ലാത്തതിനാൽ പദ്ധതി മുടങ്ങുമെന്ന് കോർപറേഷൻ അധികൃതർ വ്യക്തമാക്കി. അതേസമയം പ്രശ്‌നപരിഹാരത്തിന് ജില്ലാ കളക്ടർ യോഗം വിളിക്കണമെന്ന് കോർപറേഷൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒക്ടോബറിൽ കൊച്ചിയിലുണ്ടായ രൂക്ഷമായ വെള്ളക്കെട്ടിനെ തുടർന്നാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂ പ്രഖ്യാപിച്ചത്. എന്നാൽ അവിചാരിതമായി എത്തിയ ലോക്ക് ഡൗണും സാമ്പത്തിക പ്രതിസസന്ധിയും മൂലം പദ്ധതി മുടങ്ങി. പല സ്ഥലങ്ങളിലും പണി പകുതിയായി കിടക്കുകയാണ്.

പദ്ധതി മുന്നോട്ട് കൊണ്ട് പോകാനാകാത്തവിധം കോർപറേഷൻ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അടിയന്തിരമായി സംസ്ഥാന സർക്കാർ പണം അനുവദിക്കണമെന്നും കോർപറേഷൻ അധികൃതർ ആവശ്യപ്പെടുന്നു. മെയ് മാസത്തിൽ തന്നെ പണികൾ പൂർത്തീകരിച്ചില്ലെങ്കിൽ കൊച്ചി വെള്ളത്തിൽ മുങ്ങുന്ന സാഹചര്യമാണെന്നും കോർപറേഷൻ അധികാരികൾ വ്യക്തമാക്കി. അതേസമയം അമൃത് പദ്ധതിയുടെ ഭാഗമായുള്ള പ്രവൃത്തികൾ തുടരാൻ കോർപറേഷൻ തീരുമാനിച്ചു. ലോക്ക്ഡൗൺ പരിഗണിച്ച് അതത് പൊലീസ് സ്റ്റേഷനുകളിൽ നിന്ന് മുൻകൂർ അനുമതി വാങ്ങിയാകും പ്രവൃത്തികൾ പൂർത്തിയാക്കുക.

Story highlights-operation breakthrough ,cochin corporation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top