അതിഥി തൊഴിലാളികള്‍ക്കായി റാപ്പിഡ് റെസ്‌പോണ്‍സ് ടീം

കേരളത്തിലുള്ള അതിഥി തൊഴിലാളികളുടെ ക്ഷേമമുറപ്പാക്കാന്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം സജീവമാക്കി. സംസ്ഥാനത്ത് വിവിധ ക്യാമ്പുകളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മാനസിക, സാമൂഹ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാണ് സംസ്ഥാന തല റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചത്. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ കണ്‍വീനര്‍മാരായി ഫീല്‍ഡ് തലത്തില്‍ ക്വിക്ക് റെസ്‌പോണ്‍സ് ടീമും രൂപീകരിച്ചിട്ടുണ്ട്.

റാപ്പിഡ് റെസ്‌പോണ്‍സ് ടീമിലും ക്വിക്ക് റെസ്‌പോണ്‍സ് ടീമിലും ജില്ലാ മാനസികാരോഗ്യ വിഭാഗം നോഡല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പരിശീലനം സിദ്ധിച്ച സൈക്കോസോഷ്യല്‍ റെസ്‌പോണ്‍സ് ടീമിനെയും (കൗണ്‍സിലര്‍മാര്‍) ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ഭാഷാ വിദഗ്ധരായ ഇവര്‍ അതത് ക്യാമ്പുകളില്‍ അതിഥി തൊഴിലാളികള്‍ക്ക് ലോക്ക് ഡൗണ്‍ കാലത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, സംസ്ഥാന സര്‍ക്കാര്‍ അതിഥി തൊഴിലാളികള്‍ക്കായി സ്വീകരിച്ചിട്ടുള്ള സുരക്ഷാ, ഭക്ഷണ, താമസ സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് അവബോധം നല്‍കും.

Story Highlights: coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top