ഡ്രൈവർമാരുടെ പാസ് പുതുക്കി നൽകുന്നില്ല; ഇടുക്കി ജില്ലയുടെ ഹൈറേഞ്ച് മേഖല പാചകവാതക പ്രതിസന്ധിയിൽ

ഇടുക്കി ജില്ലയുടെ ഹൈറേഞ്ച് മേഖല പാചകവാതക പ്രതിസന്ധിയിൽ. എക്‌സ്‌പ്ലോസീവ് ലൈസൻസുള്ള ഡ്രൈവർമാരുടെ പാസ് പുതുക്കി നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം.

കഴിഞ്ഞ ദിവസം പാചക വാതകവുമായി വന്ന ലോറികൾ നെടുങ്കണ്ടത്തിന് സമീപം കമ്പത്ത് തമിഴ്‌നാട് പൊലീസ് തടഞ്ഞു. ഹൈറേഞ്ച് മേഖലയിൽ പാചക വാതകമെത്തുന്നത് തമിഴ്‌നാട്ടിലെ പ്ലാന്റുകളിൽ നിന്നാണ്.

കൊവിഡ് സുരക്ഷയുടെ ഭാഗമായി ഡ്രൈവർമാർക്ക് പ്രത്യേക പാസ് നൽകിയാണ് പാചകവാതകം എത്തിക്കുന്നത്. എന്നാൽ, പാസിന്റെ കാലാവധി കഴിഞ്ഞ ശേഷം പുതുക്കി നൽകിയിട്ടില്ല.  കഴിഞ്ഞ ദിവസങ്ങളിൽ ലോഡുമായെത്തിയ ഡ്രൈവർമാരോട് ക്വാറന്റീനിൽ പ്രവേശക്കുവാൻ നിർദേശം നൽകി. മാത്രമല്ല ലോഡുമായെത്തിയ ലോറികൾ കമ്പത്തിന് സമീപം തടയുന്ന സാഹചര്യവുമുണ്ടായി. ജില്ലയിൽ 10ത്തോളം ഡ്രൈവർമാർക്ക് മാത്രമാണ് എക്‌സപ്ലോസീവ് ലൈസൻസുള്ളത്. ഇവരെ നിരീക്ഷണത്തിൽവയ്ക്കുക എന്നത് പ്രായോഗികമല്ല.

ഈ സാഹചര്യത്തിൽ എറണാകുളത്തെ പ്ലാന്റുകളിലേക്ക് അടിയന്തരമായി പാചകവാതകമെത്തിക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാവണമെന്നാണ് ഏജൻസികളുടെ ആവശ്യം, പ്രശ്‌ന പരിഹാരത്തിന് വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി വ്യക്തമാക്കി.

Story highlight: The driver’s pass is not renewed; High Range of Idukki District not avilabile  for LPG

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top