‘കൊവിഡിനെ നേരിടാൻ പ്രതിരോധമരുന്നിന് മാത്രമേ കഴിയു’: യുഎൻ സെക്രട്ടറി ജനറൽ

ലോകത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ കൊവിഡ്-19 മഹാമാരിക്കെതിരെയുള്ള പ്രതിരോധമരുന്നിന് മാത്രമേ കഴിയുകയുള്ളുവെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. 2020ന് മുൻപ് അത് സാധ്യാമാകുവെന്ന് പ്രതീക്ഷിക്കാമെന്നും ആഫ്രിക്കൻ രാജ്യങ്ങളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ അദ്ദേഹം പറഞ്ഞു.
ഫലപ്രദവും സുരക്ഷിതവുമായ മരുന്നിന് മാത്രമേ ലോകത്തെ ദശലക്ഷക്കണക്കിനാളുകളുടെ ജീവൻ രക്ഷിക്കാനും ആഗോള സാമ്പത്തിക പ്രതിസന്ധിയെ മറികടന്ന് സാധാരണ നിലയിലേക്ക് കാര്യങ്ങളെത്തിക്കാനും കഴിയുകയുള്ളുവെന്നും ഗുട്ടറസ് കൂട്ടിച്ചേർത്തു.
ലോക രാജ്യങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെ കൊവിഡിനെതിരെയുള്ള വാക്‌സിൻ ഈ വർഷം അവസാനത്തോടെ വികസിപ്പിക്കണമെന്നും പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾക്കായി ലോകരാജ്യങ്ങളിൽ നിന്നും 20 ശതമാനത്തോളം തുക സമാഹരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല, ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനത്തിന്റെ ഫലമായി 47 ആഫ്രിക്കൻ രാജ്യങ്ങളെ കൊവിഡിനെ പ്രതിരോധിക്കാൻ സജ്ജമാക്കിയതായും അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
Story highlight: : UN Secretary-General, video coference african nations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here