Advertisement

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് കോഴിക്കോട് അഴിയൂര്‍ സ്വദേശിക്ക്

April 17, 2020
Google News 1 minute Read

സംസ്ഥാനത്ത് ഇന്ന് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത് കോഴിക്കോട് അഴിയൂര്‍ സ്വദേശിക്ക്. അഴിയൂരില്‍ കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ച രോഗിയുടെ അടുത്ത സമ്പര്‍ക്കത്തിലുള്ള വ്യക്തിക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആദ്യം പോസിറ്റീവായ ആളുടെ കൂടെ അതേ കടയില്‍ ജോലി ചെയ്തിരുന്ന 31 കാരനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഏപ്രില്‍ 14 ന് ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട വ്യക്തിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ച് സാമ്പിള്‍ എടുക്കുകയും വടകര കൊറോണ കെയര്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും ഇദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ ഒന്നുമില്ല. ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ്. കൊവിഡ് 19 പോസിറ്റീവായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ നടപടികള്‍ ആരംഭിച്ചു. ഇതോടെ കോഴിക്കോട് ജില്ലയിലെ ആകെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയി. ഇതില്‍ 9 പേര്‍ രോഗമുക്തരായി. 10 പേര്‍ ചികിത്സയിലുണ്ട്. ഇതുകൂടാതെ രോഗം സ്ഥിരീകരിച്ച 4 ഇതര ജില്ലക്കാരില്‍ 2 കാസര്‍ഗോഡ് സ്വദേശികള്‍ രോഗമുക്തരായി. നിലവില്‍ രണ്ട് കണ്ണൂര്‍ സ്വദേശികളും ചികിത്സയിലുണ്ട്.

അതേസമയം, 1309 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണ കലാവധി പൂര്‍ത്തിയാക്കി. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 11,173 ആയി. നിലവില്‍ 11,586 പേര്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്. ഇന്ന് പുതുതായി വന്ന ഏഴ് പേര്‍ ഉള്‍പ്പെടെ ആകെ 31 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന നാല് പേരാണ് ഇന്ന് ആശുപത്രി വിട്ടത്.
ഇന്ന് പുതുതായ് 19 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ആകെ 644 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 620 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 597 സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 24 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

കഴിഞ്ഞ ദിവസം രണ്ട് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത എടച്ചേരി ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത്-വാര്‍ഡ് തല ജാഗ്രതാസമിതി യോഗം ചേരുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും ചെയ്തു. 30 വീടിന് ഒരാള്‍ എന്ന നിലയില്‍ വൊളന്റിയര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുകയും ഗൃഹസന്ദര്‍ശനവും ബോധവത്കരണവും നടത്തുകയും ചെയ്തു

Story highlights-covid-19,kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here