Advertisement

ലോക്ക് ഡൗൺ; പുറത്തിറക്കിയ വാഹനങ്ങൾ വിട്ടുകിട്ടാനുള്ള ബോണ്ട് തുക 5000 രൂപ വരെ

April 17, 2020
Google News 1 minute Read

കൊവിഡ് വ്യാപനത്തിനെതിരെ പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ നിയമം ലംഘിച്ച് പുറത്തിറക്കിയ വാഹനങ്ങൾ വിട്ടുനൽകാനുള്ള ബോണ്ട് തുകയിൽ തീരുമാനം. ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. നിരവധി വാഹനങ്ങളാണ് ലോക്ക് ഡൗൺ നിയമം ലംഘിച്ചതിന് പൊലീസ് പിടിച്ചുവച്ചിരിക്കുന്നത്.

ഇരുചക്ര വാഹനങ്ങൾക്കും മുച്ചക്ര വാഹനങ്ങൾക്കും തിരിച്ചെടുക്കാൻ നൽകേണ്ട തുക 1000 രൂപയാണ്. നാല് ചക്ര വാഹനങ്ങൾക്ക് 2000 രൂപയാണ് അടക്കേണ്ടത്. മീഡിയം ഹെവി വാഹനങ്ങൾക്ക് 4000 രൂപയാണ് ബോണ്ട് തുക. ഹെവി വാഹനങ്ങൾ വിട്ടുകിട്ടാൻ കെട്ടിവയ്‌ക്കേണ്ടത് 5000 രൂപയാണ്. ബോണ്ട് തുക വാഹന ഉടമകൾ ട്രഷറികളിൽ കെട്ടിവച്ചാൽ മതി.

Story highlights-lock down vehicle return bond amount decided

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here