ലോക്ക്ഡൗണ്‍: ജോലിയില്‍ പ്രവേശിക്കാനുള്ള തിയതി നീട്ടി പിഎസ്‌സി

ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള തിയതി നീട്ടി പിഎസ്‌സി. ലോക്ക്ഡൗണ്‍ കാരണം ഉദ്യോഗാര്‍ത്ഥികളുടെ പ്രയാസം കണക്കിലെടുത്താണ് തീരുമാനം.

ലോക്ക്ഡൗണ്‍ കാലയളവിലോ, അതിനും ഒരു മാസം മുന്‍പോ പിഎസ്‌സിയില്‍ നിന്ന് അഡൈ്വസ് മെമ്മോ ലഭിച്ച് നിയമനാധികാരിയില്‍ നിന്ന് നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ കാലാവധി അവസാനിക്കുന്നതുവരെ ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള സമയപരിധി നീട്ടി ഉത്തരവായി. ജോലിയില്‍ പ്രവേശിക്കാനായി സമയം ദീര്‍ഘിപ്പിച്ച് നല്‍കി കാലാവധി കഴിഞ്ഞവര്‍ക്കും ഉത്തരവ് ബാധകമാണ്.

Story Highlights: KERALA PSC,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top