ഇന്നത്തെ പ്രധാന വാർത്തകൾ (17-04-2020)

സംസ്ഥാനങ്ങൾക്ക് കൊവിഡ് പ്രതിരോധത്തിന് 60% അധികഫണ്ട്; സാമ്പത്തിക ഉണർവിന് പ്രഖ്യാപനങ്ങളുമായി ആർബിഐ
സാമ്പത്തിക ഉണർവിന് പ്രഖ്യാപനങ്ങളുമായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ്. സംസ്ഥാനങ്ങൾക്ക് കൊവിഡ് പ്രതിരോധത്തിന് 60% അധികഫണ്ട് ആർബിഐ പ്രഖ്യാപിച്ചു. ധനകാര്യ സ്ഥാപനങ്ങൾക്ക് 50000 കോടിയുടെ സഹായവും ആർബിഐ പ്രഖ്യാപിച്ചു.
ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തും : ആർബിഐ ഗവർണർ
ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഇന്ത്യ 1.9% വളർച്ചാ നിരക്ക് നിലനിർത്തുമെന്ന് പ്രതീക്ഷുന്നുവെന്നും ശക്തികാന്ത ദാസ് പറഞ്ഞു.
ഇന്ത്യയിൽ കൊവിഡ് മരണം 437 ആയി; അതീവജാഗ്രതയിൽ രാജ്യം
ലോക്ക്ഡൗണിന്റെ ഇരുപത്തിനാലാം ദിവസത്തിലും അതീവജാഗ്രതയോടെ രാജ്യം. കൊവിഡ് ബാധിതരുടെ എണ്ണം 12759 ആയി ഉയർന്നു. 437 പേർ മരിച്ചു. രാജ്യതലസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 1640 ആയി.
Story Highlights- news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here