വിജിലന്‍സ് കേസ് ; സ്പീക്കര്‍ക്ക് മറുപടിയുമായി കെഎം ഷാജി

പ്ലസ് ടു കോഴ വിവാദത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് മറുപടിയുമായി കെഎം ഷാജി എംഎല്‍എ. സ്പീക്കറുടെ ഓഫീസ് കൃത്രിമ രേഖകള്‍ ഉണ്ടാക്കിയെന്ന് കെഎം ഷാജി ആരോപിച്ചു.
ഓഫീസ് രാഷ്ട്രീയമായി ദുരുപയോഗം നടത്തുകയാണ്. സ്പീക്കര്‍ പദവി ദുരുപയോഗം ചെയ്തു എന്നും സ്പീക്കറുടെ പ്രസ്താവന പദവിക്ക് യോജിച്ചതല്ലെന്നും കെഎം ഷാജി കുറ്റപ്പെടുത്തി.
ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് ഓര്‍ഡറിലെ ഡേറ്റ് മാറ്റാന്‍ സാധിക്കില്ല, ഇതിനാല്‍ നിയമസഭയിലെ രേഖ തിരുത്തുകയാണുണ്ടായത്. സ്പീക്കര്‍ ഗവണ്‍മെന്റിന്റെ താല്‍പര്യം നടത്തി കൊടുക്കുകയാണ്. നിയമ സഭയെ അപമാനിച്ചിട്ടില്ലെന്നും വിജകേസ് നിയമപരമായി നേരിടുമെന്നും കെഎം ഷാജി പറഞ്ഞു.
കേസിന്റെ ഗുണദോഷത്തെ കുറിച്ചോ മികവിനെ കുറിച്ചോ പരിശോധിക്കേണ്ട ബാധ്യതയോ ഉത്തരവാദിത്വമോ സ്പീക്കര്‍ക്കില്ലെന്ന് പി ശ്രീരാമകൃഷ്ണന്‍ നേരത്തെ പ്രതികരിച്ചിരുന്നു. നാവിന് എല്ലില്ലാ എന്നുള്ളത് കൊണ്ട് എന്തും വിളിച്ചു പറയുന്ന രീതി താന്‍ സ്വീകരിക്കാറില്ല. എല്ലില്ലാത്ത നാവു കൊണ്ട് തന്റെ മുട്ടിന്‍കാലിന്റെ ബലം ആരും അളക്കണ്ട എന്നും താനാ സംസ്‌കാരം പഠിച്ചിട്ടില്ലെന്നും സ്പീക്കര്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയെ കണ്ടാല്‍ സ്പീക്കറുടെ മുട്ടിടിയ്ക്കുമെന്നും വിജിലന്‍സിന് അന്വേഷണ അനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശ പ്രകാരമാണന്നും കെഎം ഷാജി കഴിഞ്ഞ ദിവസം നടത്തിയ ആരോപണത്തിന് മറുപടിയായാണ് സ്പീക്കര്‍ പ്രതികരിച്ചത്.
അതേസമയം, കെഎം ഷാജിക്കെതിരെ വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇന്ന് എഫ്ഐആര്‍ കോടതിയില്‍ സമര്‍പ്പിക്കും. തലശേരി വിജിലന്‍സ് കോടതിയിലാണ് എഫ്ഐആര്‍ സമര്‍പ്പിക്കുക. ഇതോടെ കെഎം ഷാജിക്കെതിരായ അന്വേഷണത്തിന് തുടക്കമാകും.
Story Highlights- KM Shaji’s MLA replies to Speaker P Ramakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here