Advertisement

നിർമാണ മേഖലയ്ക്ക് കൈത്താങ്ങുമായി മഹാരാഷ്ട്ര സർക്കാർ; തൊഴിലാളികൾക്ക് 2000 രൂപ ധനസസഹായം നൽകും

April 18, 2020
Google News 2 minutes Read

ലോക്ക് ഡൗൺ മൂലം പ്രതിസന്ധിയിലായ നിർമാണ മേഖലയ്ക്ക് കൈത്താങ്ങുമായി മഹാരാഷ്ട്ര സർക്കാർ. നിർമാണ മേഖല നിശ്ചലമായതോടെ തൊഴിൽ നഷ്ടമായ തൊഴിലാളികൾക്ക് 2000 രൂപ ധനസസഹായം നൽകാനാണ് സർക്കാർ തീരുമാനം. സംസ്ഥാനത്തെ കെട്ടിട, മറ്റ് നിർമാണ തൊഴിലാളി ക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്ത നിർമാണ തൊഴിലാളികൾക്കായിരിക്കും ധനസഹായം ലഭിക്കുകയെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു. 12 ലക്ഷത്തിലധികം നിർമാണ തൊഴിലാളികൾക്കാണ് ധനസഹായം കിട്ടുക. ഇവരുടെ അക്കൗണ്ടുകളിലേക്കായിരിക്കും പണമെത്തുക.

ലോക്ക് ഡൗൺ മൂലം മഹാരാഷ്ട്രയിലെ എല്ലാ നിർമാണ ജോലികളും നിർത്തിവയ്‌ക്കേണ്ടി
വന്നു. തത്ഫലമായി നിർമാണ തൊഴിലാളികൾക്ക് ജോലിയില്ലാതായി. അവർ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഇത് കണക്കിലെടുത്ത് രജിസ്റ്റർ ചെയ്ത നിർമാണ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു; ധനസഹായം പ്രഖ്യാപിച്ചുകൊണ്ടുള്ള തൊഴിൽ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

ലോക്ക് ഡൗൺ മൂലം ജീവിതം പ്രതിസന്ധിയിലായ കുടിയേറ്റ തൊഴിലാളികൾ കഴിഞ്ഞ ദിവസം ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ തടിച്ചു കൂടിയിരുന്നു. ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് തങ്ങളുടെ വീടുകളിലേക്ക് തിരിച്ചു പോകണമെന്ന ആവശ്യവുമായി കൂട്ടമായെത്തിയത്. ഇവരെ പിരിച്ചു വിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തിയതും വിവാദമായിരുന്നു. ഈ സംഭവത്തിനു പിന്നാലെയാണ് നിർമാണ തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ച കൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇതുവഴി 250 കോടിയുടെ അധികഭാരം മഹാരാഷ്ട്ര സർക്കാരിന് നേരിടേണ്ടി വരും.

Story highlight: Maharashtra govt. The workers will be given financial assistance of Rs 2000

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here