മാജിക്കിലൂടെ കണക്ക് പഠിക്കാം; ലോക്ക്ഡൗണ്‍ കാലത്ത് ഗണിതശാസ്ത്ര പഠനം എളുപ്പമാക്കാന്‍ വഴികളുമായി അധ്യാപകന്‍

ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികള്‍ക്ക് ഗണിതശാസ്ത്ര പഠനം എളുപ്പമാക്കാന്‍ വഴികളുമായി അധ്യാപകന്‍. മാജിക്കിന്റെയും വേദഗണിതത്തിന്റെയും പിന്തുണയോടെ കണക്ക് പഠനം എളുപ്പമാക്കാനുള്ള വഴികളാണ് മജീഷ്യനും ഗണിത ശാസ്ത്ര അധ്യാപകനുമായ ജിസ്‌മോന്‍ മാത്യു അവതരിപ്പിക്കുന്നത്.
മാജിക്കിന്റെ സഹായത്തോടെ കുട്ടികള്‍ക്ക് ഗണിതക്രിയകള്‍ എളുപ്പത്തില്‍ മനസിലാക്കാനുള്ള സൂത്രവിദ്യകളാണ് ലെജന്റ്‌സ് ടോക്ക് എന്ന യൂട്യൂബ് ചാനലിലൂടെ അവതരിപ്പിക്കുന്നത്. അതോടൊപ്പം ചെസ്, ഹിപ്‌നോട്ടിസം, മൈന്‍ഡ് കണ്‍ട്രോള്‍ തുടങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് ഗുണപ്രദമായ വിഷയങ്ങളിലും ക്ലാസുകള്‍ ഒരുക്കിയിട്ടുണ്ട്.
ചെസ് മത്സരങ്ങളില്‍ എങ്ങനെ വിജയം നേടാം, ചെസ് മത്സരങ്ങളില്‍ വിജയിക്കാനുള്ള സൂത്രവഴികള്‍ എന്തൊക്കെ, മാജിക്കിനെ എങ്ങനെ പഠനത്തിന്റെ ഭാഗമാക്കാം, പഠിക്കുമ്പോള്‍ ഏകാഗ്രത വര്‍ധിപ്പിക്കാന്‍ എങ്ങനെ മൈന്‍ഡ് കണ്‍ട്രോള്‍ ചെയ്യാം എന്നിങ്ങനെ വിവിധ വിഷയങ്ങളിലാണ് ക്ലാസുകള്‍ ഒരുക്കിയിരിക്കുന്നത്.
തീക്കോയി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗണിത ശാസ്ത്ര അധ്യാപകനാണ് ജിസ്‌മോന്‍ മാത്യു. ഗണിതശാസ്ത്രത്തിലും, മനഃശാസ്ത്രത്തിലും മാസ്റ്റര്‍ ഡിഗ്രിയുള്ള ജിസ്‌മോന്‍ പ്രഗത്ഭനായ ഒരു മജീഷ്യനും, മെന്റലിസ്റ്റും, അന്താരാഷ്ട്ര റേറ്റിംഗ് ഉള്ള ചെസ് താരവും, ലോക ചെസ് ഫെഡറേഷന്റെ അന്താരാഷ്ട്ര ടൈറ്റില്‍ നേടിയ ആര്‍ബിറ്ററും നിലവില്‍ ചെസ്സ് അസോസിയേഷന്‍ കേരളയുടെ ആര്‍ബിറ്റര്‍ കമ്മീഷന്‍ ചെയര്‍മാനുമാണ്.
Story Highlights: lock down,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here