ബാങ്കുകളുടെ സമയം ക്രമീകരിച്ചു; റെഡ് കാറ്റഗറി ജില്ലകളിൽ 2മണി വരെ പ്രവർത്തിക്കും

രണ്ടാം ഘട്ട ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് ബാങ്കുകളുടെ സമയം ക്രമീകരിച്ചു. തിങ്കളാഴ്ച മുതലാകും പുതിയ സമയക്രമീകരണം.

റെഡ് കാറ്റഗറിയിലുള്ള കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ 2 മണി വരെ ബാങ്കുകൾ പ്രവർത്തിക്കും. ഓറഞ്ച് എ, ഓറഞ്ച് ബി , ഗ്രീൻ കാറ്റഗറിയിലുള്ള ജില്ലകളിൽ 10 മുതൽ നാല് മണി വരെയാകും പ്രവർത്തന സമയം. റെഡ് കാറ്റഗറിയിലുള്ള ജില്ലകളിൽ പ്രവർത്തന സമയം നാല് മണി വരെയാക്കുന്ന കാര്യത്തിൽ മെയ് 3 നു ശേഷം തീരുമാനമെടുക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top