‘കൊവിഡിന് പിന്നിൽ ചൈന എങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരും’: ട്രംപ്

കൊവിഡ്-19 വ്യാപനത്തിന് പിന്നിൽ ചൈന അറിഞ്ഞുകൊണ്ട് ഉത്തരവാദികളാണെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. കൊവിഡ് വ്യാപനം ചൈനയ്ക്ക് തന്നെ നിയന്ത്രിക്കാമായിരുന്നുവെന്നും അതുണ്ടാവാത്തതിനാലാണ് ഇന്ന് ലോകം മുഴുവൻ ഈ ദുരന്തം നേരിടേണ്ടി വരുന്നതെന്നും ട്രംപ് വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ചൈനയിലെ വുഹാനിൽ ആരംഭിച്ചതും ലോകമെമ്പാടും 160,000 ൽ അധികം ആളുകൾ മരണമടഞ്ഞതുമായ മഹാമാരിയാൽ ചൈനയ്ക്ക് അനന്തരഫലങ്ങൾ നേരിടേണ്ടിവരുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അറിഞ്ഞുകൊണ്ട് ഉത്തരവാദികൾ ആണെങ്കിൽ തീർച്ചയായും എന്നായിരുന്നു ട്രംപിന്റെ മറുപടി.

അബദ്ധം നിയന്ത്രണാതീതമാവുന്നതും അബദ്ധം മനപൂർവം ഉണ്ടാക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. മാത്രമല്ല, മോശമായത് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ചൈനയ്ക്കുമറിയാം. ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ ചൈന അനുമതി നൽകണമെന്നും ട്രംപ് പറഞ്ഞു. കൊവിഡ് വ്യാപനത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതായാണ് നൈയുടെ വാദം. ഇക്കാര്യത്തിൽ ഞങ്ങളും അന്വേഷണം നടത്തുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top