Advertisement

എൻ95 മാസ്‌കുകൾ കുറഞ്ഞ ചിലവിൽ നിർമിച്ച് ഡൽഹി ഐഐടി

April 20, 2020
Google News 1 minute Read

കൊവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി പൊതുനിരത്തിൽ ഇറങ്ങുന്ന എല്ലാവരും തന്നെ മാസ്‌ക് ധരിക്കണമെന്നാണ് സർക്കാർ നിർദേശം. ഈയൊരു സാഹചര്യത്തിൽ വിലകുറഞ്ഞതും ഗുണനിലവാരമുള്ളതുമായ മാസ്‌കുകൾ നിർമിച്ച് സമൂഹത്തിന് സഹായമേവുകയാണ് ഡൽഹി ഐഐടി കാമ്പസിലെ സ്റ്റാർട്ട് അപ്പ്. ചെലവ് കുറച്ച് ഗുണനിലവാരം ഉറപ്പിച്ചുള്ള എൻ95 മാസ്‌കുകളാണ് ഐഐടിയിൽ നിർമിക്കുന്നത്. ഈ മാസ്‌കുകൾ 45 രൂപയ്ക്ക് വിപണയിൽ നിന്നും ലഭ്യമാകും.

കൊവിഡ് വ്യാപനത്തെ തുടർന്ന് ഗുണനിലവാരമില്ലാത്ത മാസ്‌കുകൾ വ്യാപകമായതിനെ തുടർന്നാണ് ഐഐടി രംഗത്തു വന്നതെന്നാണ് പ്രൊഫസർ ബിപിൻ കുമാർ മാധ്യമങ്ങളോട് പറഞ്ഞത്. 98 ശതമാനം ഫിൽട്ടറേഷൻ സാധ്യമാകുന്ന മാസ്‌കുകളായിരിക്കും തങ്ങൾ വിപണിയിലെത്തിക്കുന്നതെന്നും പ്രൊഫസർ ബിപിൻ കുമാർ പറഞ്ഞു.

നിലവിൽ എൻ 95 മാസ്‌കുകൾക്ക് വിപണയിൽ കൂടിയ വിലയാണ് ഈടാക്കുന്നത്. മാത്രമല്ല, എൻ 95 മാസ്‌കുകളുടെ ദൗർലഭ്യവും വിപണിയിൽ നേരിടുന്നുണ്ട്. ഇതുമൂലം വില കുറഞ്ഞതും നിലവാരം കുറഞ്ഞതുമായ മാസ്‌കുകൾ ഉപയോഗിക്കാനും ജനം നിർബന്ധിതരാകുന്നുണ്ട്. ഈയൊരു ഘട്ടത്തിലാണ് കുറഞ്ഞ വിലയ്ക്ക് നിലവാരമുള്ള എൻ 95 മാസ്‌കുകൾ ഐഐടി സ്റ്റാർട്ട് അപ്പ് വിപണിയിൽ എത്തിക്കുന്നത്. ടെക്സ്‌റ്റൈൽ ആൻഡ് ഫൈബർ എൻജിയറിംഗ് വകുപ്പിലെ പ്രൊഫസർമാരുടെ മേൽനോട്ടത്തിലാണ് മാസ്‌കുകൾ നിർമിക്കുന്നത്. കൂടിയ അളവിൽ മാസ്‌കുകൾ നിർമിച്ച് വിപണിയിലെത്തിക്കാനും ഇവർക്ക് പദ്ധതിയുണ്ട്. ഇതിനായുള്ള ഫണ്ട് സ്വരൂപിക്കാനുള്ള തയ്യാറെടുപ്പിലാണ്. വൃത്തിയാക്കിയെടുത്ത് വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ള എൻ 95 മാസ്‌ക്കുകളുടെ നിർമാണവും ഇവർ ലക്ഷ്യമിടുന്നുണ്ട്.

Story highlight: 95 Masks, delhi IIT produce

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here