നേര്യമംഗലം വനത്തിൽ തോക്കുമായി പോയ നായാട്ട് സംഘം പിടിയിൽ

എറണാകുളം നേര്യമംഗലം വനത്തിൽ തോക്കുമായി പോയ നായാട്ട് സംഘം പിടിയിൽ. മൂന്ന് പേരടങ്ങുന്ന സംഘത്തെയാണ് വാളറ ഫോറസ്റ്റ് പരിധിയിൽ നിന്ന് വനപാലകർ പിടികൂടിയത്. ഇവരിൽ നിന്ന് നിറ തോക്കുകളും പൊലീസ് പിടിച്ചെടുത്തു.

ലോക്ക് ഡൗൺ സമയത്ത് വന്യജീവി പരിപാലനത്തിനായി പോയ വനപാലകരാണ് നായാട്ടിനെത്തിയ ആറംഗ സംഘത്തെ പിടികൂടിയത്. പിനാവൂർകുടി സ്വദേശികളായ അനിൽ കുമാർ, മനോജ്, സജി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് നായാട്ടിനുപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തു. വനാതിർത്തികളിൽ സ്‌പെഷ്യൽ ക്യാമ്പുകൾ സജീവമാണെന്നും സംഘത്തിലെ മറ്റു മൂന്ന് പേർക്കുള്ള തിരച്ചിൽ ആരംഭിച്ചുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Story highlight: A group of men went for hunting with a gun in Neriyamangalam forest

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top