വീട് അടിച്ചുവാരിയും തുടച്ചും ബാഹുബലി സംവിധായകൻ; തെലുങ്ക് സിനിമയിലെ പുത്തൻ ചലഞ്ച്

ലോക്ക് ഡൗണിൽ നിരവധി ചാലഞ്ചുകൾ അരങ്ങേറുന്നുണ്ട്. തെലുങ്ക് സിനിമയിൽ അത്തരത്തിൽ വൈറലായിക്കൊണ്ടിരിക്കുന്ന ചലഞ്ചാണ് ‘ബി ദ റിയൽ മാൻ ചാലഞ്ച്’. ബാഹുബലി സംവിധായകൻ എസ് എസ് രാജമൗലിയും ചാലഞ്ചിൽ പങ്കെടുത്തിരിക്കുകയാണ്.

ബി ദ റിയൽ മാനിൽ വീട്ടിലെ ജോലികൾ ചെയ്യുന്ന ബാഹുബലി സംവിധായകനെയാണ് കാണാൻ സാധിക്കുക. ചൂലെടുത്ത് നിലം അടിക്കലും തുടക്കലും എല്ലാം പൊടി പൂരം. അവസാനം രാജമൗലി ഭാര്യയുടെ അടുത്ത് വന്നു നിൽക്കുന്നിടത്ത് വിഡിയോ അവസാനിക്കുന്നു. അർജുൻ റെഡ്ഡി സിനിമയുടെ സംവിധായകനായ സന്ദീപ് റെഡി വാൻഗയാണ് രാജമൗലിയെ ചാലഞ്ച് ചെയ്തിരിക്കുന്നത്.

റിയൽ മാൻ ആകാനായി രാജമൗലി ചാലഞ്ച് ചെയ്യുന്നത് തെലുങ്ക് അഭിനേതാക്കളായ രാം ചരണിനെയും ജൂനിയർ എൻടിആറിനെയുമാണ്. കൂടാതെ സംഗീത സംവിധായകനായ കീരവാണിയും രാജമൗലി ചാലഞ്ച് ചെയ്തവരിൽ ഉൾപ്പെടുന്നു. രാജമൗലിയുടേതായി ഇനി റിലീസ് ചെയ്യുന്ന ചിത്രം ആർആർആർ ആണ്. വലിയ താരനിരയോട് കൂടിയ ബിഗ് ബജറ്റ് ചിത്രമാണ് ആർആർആർ.

Story highlights-lockdown,S S Rajamouli,  be the man challenge

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top