ഇന്ത്യയ്ക്ക് കൈമാറുന്ന നീക്കത്തിനെതിരെ വിജയ് മല്യ സമർപ്പിച്ച ഹർജി യുകെ ഹൈക്കോടതി തള്ളി

ബ്രിട്ടണിൽ നിന്ന് ഇന്ത്യയ്ക്ക് കൈമാറുന്ന നീക്കത്തിനെതിരെ വിജയ് മല്യ സമർപ്പിച്ച ഹർജി യുകെ ഹൈക്കോടതി തള്ളി.
ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്ന് 900 രൂപയുടെ വായ്പയെയുത്ത് വഞ്ചിച്ചുവെന്ന കേസിലാണ് നടപടി. ഇതനുസരിച്ച് വിജയ് മല്യയെ ഇന്ത്യക്ക് കൈമാറുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ കേസ് യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പാട്ടീലിന് കൈമാറിയിട്ടുണ്ട്.

വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറി വിചാരണ നടപടികൾക്ക് വിധേയനാക്കണമെന്ന് കഴിഞ്ഞ ഡിസംബറിൽ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേട്ട്‌സ് കോടതി ഉത്തരവിട്ടിരുന്നു. പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു വിധി. ഇന്ത്യൻ ജയിലുകളിൽ വൃത്തിഹീനമായ സാഹചര്യമായതിനാൽ തന്നെ ഇന്ത്യയ്ക്ക് കൈമാറരുതെന്ന് കാണിച്ച് വിജയ് മല്യയുടെ ആവശ്യവും കോടതി തള്ളിയിരുന്നു. ഇന്ത്യയിലെ സി.ബി.ഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഉന്നയിക്കുന്നതിനെക്കാൾ കുറച്ചുകൂടി ഗൗരവമുള്ള കേസാണ് യുകെ കോടതി മല്യയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്. മാത്രമല്ല, മല്യയ്ക്ക് മേലുള്ള ഇന്ത്യയുടെ ഏഴ് ആരോപണങ്ങളും ശരിവെക്കാവുന്നതാണെന്ന് യുകെ കോടതിയിലെ രണ്ടംഗ ബെഞ്ചും വ്യക്തമാക്കിയിരുന്നു.

Story highlight: Vijay Mallya’s petition against India’s extradition to India rejected

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top