ലോകത്ത് കൊവിഡ് മരണം 1,70,000 കടന്നു

ലോകത്ത് കൊവിഡ് മരണം 1,70,000 കടന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 1,70,423 ആയി. രോഗബാധിതരുടെ എണ്ണം 25 ലക്ഷത്തോട് അടുത്തു. 24,81,026 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
അമേരിക്കയിൽ സ്ഥിതി രൂക്ഷമായി തുടരുകയാണ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,514 ആയി. 24 മണിക്കൂറിനിടെ 1,932 പേർ മരിച്ചു. കാൽലക്ഷത്തോളം പുതിയ കൊവിഡ് കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 7,92,759 ആയി.
ഇറ്റലിയിൽ 24,114 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 1,78,972 പേർക്ക് രോഗം സ്ഥിരീകരിച്ചു. സ്പെയിനിൽ 20,852 പേർ മരിച്ചു. ഫ്രാൻസിലും മരണം 20,000 കടന്നു. 20,265 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ബ്രിട്ടനിലെ മരണ സംഖ്യ 16,000 കടന്നു. തുർക്കിയിലും, റഷ്യയിലും രോഗികൾ വർധിക്കുകയാണ്.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 17,656 ആയി. ഇന്നലെ മാത്രം 1,267 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 559 പേർക്ക് ജീവൻ നഷ്ടമായി. 2,842 പേർ രോഗമുക്തി നേടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here