തൃശൂരിൽ മൂന്ന് ഹോട്ട്‌സ്‌പോട്ടുകൾ ഒഴിവാക്കി

തൃശൂർ ജില്ലയിൽ മൂന്ന് ഹോട്ട്‌സ്‌പോട്ടുകൾ ഒഴിവാക്കി. ചലക്കുടി മുനിസിപ്പാലിറ്റി, വള്ളത്തോൾ നഗർ, മതിലകം പഞ്ചായത്തുകളാണ് ഹോട്ട്‌സ്‌പോട്ടുകളിൽ നിന്ന് ഒഴിവാക്കിയത്. നിലവിൽ കൊടശേരി പഞ്ചായത്ത് മാത്രമാണ് ഹോട്ട്‌സ്‌പോട്ട് പട്ടികയിലുള്ളത്.

അതിനിടെ, ലോക്ക് ഡൗൺ ഇളവ് പ്രഖ്യാപിച്ചതോടെ നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും ജനം കൂട്ടത്തോടെ നിരത്തിലിറങ്ങി. പലസ്ഥലങ്ങളിലും ഇടതടവില്ലാതെ വാഹനങ്ങൾ സഞ്ചരിച്ചു. ഇളവുകൾ നൽകിയ കടകൾക്കൊപ്പം ജില്ലയുടെ പല ഭാഗങ്ങളിലും മറ്റ് കടകളും തുറന്നു. പാലിയേക്കര ടോൾ പ്ലാസയിൽ രാവിലെ മുതൽ വാഹനങ്ങളുടെ നീണ്ടനിരയാണ് അനുഭവപ്പെട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top