അന്തര്‍സംസ്ഥാന ട്രക്കുകള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും

ഏപ്രില്‍ 24ന് ശേഷം സംസ്ഥാനത്തിന് പുറത്ത് നിന്ന് എറണാകുളം ജില്ലയില്‍ എത്തുന്ന ട്രക്ക് തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാനും അവരെ കൃത്യമായി നിരീക്ഷിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബിപിസിഎല്‍, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ അധികൃതര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ട്രക്കുകളില്‍ അനധികൃതമായി ആളുകളെ കടത്തുന്നത് തടയുന്നതിനായി ട്രക്ക് തൊഴിലാളികളുടെ വിവരങ്ങള്‍ പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം. ട്രക്കുകളുടെ അനധികൃത പാര്‍ക്കിംഗുകള്‍ ജില്ലയില്‍ ഒരിടത്തും അനുവദിക്കില്ല. ചുമ, പനി, ജലദോഷം എന്നീ രോഗലക്ഷണങ്ങളുള്ള ട്രക്ക് തൊഴിലാളികള്‍ ഉടന്‍ ആരോഗ്യവകുപ്പ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം. ഹോട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെട്ട മുളവുകാട് പ്രദേശങ്ങളില്‍ എത്തുന്ന ട്രക്ക് തൊഴിലാളികളെ പ്രത്യേകമായി നിരീക്ഷിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
Story Highlights- Interstate trucks will be strictly monitored
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here