മുസ്ലിം വിരുദ്ധ ട്വീറ്റ്: സോനു നിഗമിനെതിരെ അറബ് ലോകം; ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ബോളിവുഡ് ഗായകൻ

പഴയ മുസ്ലിം വിരുദ്ധ ട്വീറ്റുകളുടെ പേരിൽ ബോളിവുഡ് ഗായകൻ സോനു നിഗമിനെതിരെ അറബ് ലോകം. വിമർശനം രൂക്ഷമായതോടെ താരം തൻ്റെ ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം ബിജെപി എംപി തേജസ്വി സൂര്യയും സമാനമായ വിവാദത്തിൽ കുടുങ്ങിയിരുന്നു.
2017ൽ സോനു ചെയ്ത ട്വീറ്റുകളാണ് വീണ്ടും ചർച്ചയാകുന്നത്. “എല്ലാവരെയും ദൈവം കാക്കട്ടെ. ഞാൻ മുസ്ലിമല്ല. പക്ഷേ, ബാങ്ക് വിളി കേട്ട് എനിക്ക് എഴുന്നേൽക്കേണ്ടി വന്നു. നിർബന്ധിത മതാനുസരണം എന്നാണ് ഇന്ത്യയിൽ ഇല്ലാതാവുക. മാത്രമല്ല, ഇസ്ലാം നിർമിച്ച സമയത്ത് മുഹമ്മദിന് വൈദ്യുതി ഉണ്ടായിരുന്നില്ല. എഡിസണു ശേഷം ഈ ഞാൻ എന്തിനാണ് അപസ്വരം ചുമക്കുന്നത്.”- സോനു പഴയ ട്വീറ്റിൽ പറയുന്നു.
കൊവിഡ് 19നെ തുടർന്ന് തൻ്റെ ഭാര്യക്കും മകനും ഒപ്പം സോനു നിഗം ദുബായിൽ കുടുങ്ങിപ്പോയെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ ട്വീറ്റ് വൈറലായത്. നിരവധി ആളുകൾ പഴയ ട്വീറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ പങ്കുവെക്കുന്നുണ്ട്. ട്വിറ്റർ ട്രെൻഡിംഗിൽ ഒന്നാമത് എത്തിയതിനെ തുടർന്ന് സോനു തൻ്റെ അക്കൗണ്ട് നീക്കം ചെയ്തു.
Now Sonu Nigam ? ! Drub him royally by putting him in a cell with a loudspeaker calling out the call for prayer 5 times a day. #nooraAlghurair #HendAlQassimi pic.twitter.com/5KHVifw8Ym
— Sabnam Fatima (@SabnamFatima) April 21, 2020
അറബ് വനിതകളെ അവഹേളിച്ച് 2015ൽ കുറിച്ച ട്വീറ്റിൻ്റെ പേരിലാണ് ബിജെപി എംപി എംപി തേജസ്വി യാദവ് വിവാദത്തിൽ പെട്ടത്. കുവൈറ്റിലെ അറിയപ്പെടുന്ന അഭിഭാഷകനും രാജ്യാന്തര മനുഷ്യാവാകാശ ഡയറക്ടറുമായ മജ്ബൽ അൽ ഷരീക, കുവൈറ്റ് ചിന്തകൻ അബ്ദുൽ റഹ്മാൻ നസ്സർ ഉൾപ്പെടെ നിരവധി യുഎഇ ഉപഭോക്താക്കൾ അടക്കം തേജസ്വിക്കെതിരെ രംഗത്തെത്തിയിരുന്നു സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ തേജസ്വി ട്വീറ്റ് നീക്കം ചെയ്തെങ്കിലും സ്ക്രീൻ ഷോട്ടുകൾ ഇപ്പോഴും പ്രചരിക്കുന്നുണ്ട്.
Story Highlights: singer Sonu Nigam shamed for his old Islamophobic tweet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here