കൊവിഡ് : വയനാട് ജില്ലയില്‍ ആകെ 10246 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വയനാട് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ 1375 പേര്‍ കൂടി നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയവരുടെ എണ്ണം ആകെ 10246 പേരായി.

ചൊവ്വാഴ്ച ജില്ലയില്‍ 26 പേരെ പുതുതായി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 3472 ആണ്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് എട്ട് പേരാണ്. ജില്ലയില്‍ നിന്ന് പരിശോധനയ്ക്കയച്ച 270 സാമ്പിളുകളില്‍ നിന്നും 262 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഏഴ് എണ്ണത്തിന്റെ പരിശോധന ഫലം ലഭിക്കാന്‍ ഉണ്ട്. ലഭിച്ച സാമ്പിളുകളില്‍ 259 എണ്ണം നെഗറ്റീവ് ആണ്.

 

Story Highlights- coronavirus, covid19, wayanad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top