ഖത്തറില്‍ 608 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; ഒരു മരണം

ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത് 608 പേര്‍ക്ക്.
ഇതോടെ ഖത്തറില്‍ ആകെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 7,141 ആയി. ഇന്ന് കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. 55 വയസുള്ള പ്രവാസിയാണ് മരിച്ചതെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു.

മാര്‍ച്ച് 23നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. അതേസമയം, ചികിത്സയിലുണ്ടായിരുന്ന 75 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ 689 കൊവിഡ് രോഗികളാണ് ഖത്തറില്‍ രോഗമുക്തി നേടിയത്. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 6442 ആണ്.

Story highlights- Qatar,covid-19

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top