കൊവിഡിന് എതിരായ പോരാട്ടത്തിൽ പ്രധനമന്ത്രിയെ അഭിനന്ദിച്ച് ബിൽ ഗേറ്റ്സ്

കൊവിഡിന് എതിരായ പോരാട്ടത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ബിൽ ഗേറ്റ്സ്. കൊവിഡ് 19 വ്യാപനത്തിന്റെ നിരക്ക് കുറയ്ക്കാൻ രാജ്യം സ്വീകരിച്ച നടപടികളുടെ പേരിലായിരുന്നു മൈക്രോസോഫ്റ്റ് സ്ഥാപകനും ഗേറ്റ് ഫൗണ്ടേഷൻ സഹമേധാവിയുമായ ബിൽ ഗേറ്റ്സ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് തന്റെ അഭിനന്ദനം അറിയിച്ച് കത്തെഴുതിയത്.
വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്വീകരിച്ച ലോക്ക് ഡൗൺ ഹോട് സ്പോട്ടുകൾ കണ്ടെത്തി ഐസോലേഷൻ പ്രവാർത്തികമാക്കിയത്, രോഗം സ്ഥിരീകരിച്ചവരെ ക്വാറന്റൈൻ ചെയ്യാനുള്ള നടപടികൾ വേഗത്തിലാക്കിയത്, ആരോഗ്യ മേഖലയിൽ കൂടുതൽ പണം മുടക്കിയത്, രോഗവ്യാപനം തടയാൻ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയത് തുടങ്ങിയവ അഭിനന്ദനാർഹമായ കാര്യങ്ങളായിരുന്നു ബിൽ ഗേറ്റ്സ് കത്തിലൂടെ ചൂണ്ടിക്കാട്ടിയത്.
കൊവിഡ് പ്രതിരോധത്തിനായി ഡിജിറ്റൽ സാങ്കേതിക വിദ്യകൾ ഇന്ത്യ പ്രയോജനപ്പെടുത്തിയതിൽ ബിൽ ഗേറ്റ്സ് സന്തോഷം പ്രകടിപ്പിച്ചു. ആരോഗ്യസേതു ആപ്പിന്റെ കാര്യം അദ്ദേഹം പ്രത്യേകം എടുത്തു പറയുകയുകയുമുണ്ടായി.
Story highlight: Bill Gates congratulates Prime Minister on his fight against covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here