Advertisement

സംസ്ഥാനത്ത് 28 ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതികൾ സ്ഥാപിക്കാൻ തീരുമാനം

April 22, 2020
Google News 2 minutes Read

സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെടുന്ന ബലാൽസംഗ കേസുകളും പോക്‌സോ നിയമപ്രകാരമുള്ള കേസുകളും വേഗത്തിൽ തീർപ്പാക്കുന്നതിന് പതിനാല് ജില്ലകളിലായി 28 ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചു. താൽക്കാലികമായി രണ്ടുവർഷത്തേക്കാണ് ഇതിന് അനുമതി നൽകുന്നത്.

തിരുവനന്തപുരം, നെടുമങ്ങാട്, നെയ്യാറ്റിൻകര, ആറ്റിങ്ങൽ (തിരുവനന്തപുരം ജില്ല); പുനലൂർ, കരുനാഗപ്പള്ളി (കൊല്ലം); പത്തനംതിട്ട (പത്തനംതിട്ട); ഹരിപ്പാട് (ആലപ്പുഴ); കോട്ടയം, ചങ്ങനാശേരി (കോട്ടയം); പൈനാവ്, കട്ടപ്പന (ഇടുക്കി); പെരുമ്പാവൂർ, ആലുവ (എറണാകുളം); തൃശ്ശൂർ, കുന്നംകുളം, ഇരിങ്ങാലക്കുട (തൃശ്ശൂർ); പട്ടാമ്പി, പാലക്കാട് (പാലക്കാട്); പെരിന്തൽമണ്ണ, തിരൂർ, മഞ്ചേരി (മലപ്പുറം); കോഴിക്കോട്, കൊയിലാണ്ടി (കോഴിക്കോട്); കൽപ്പറ്റ (വയനാട്); തലശ്ശേരി, തളിപ്പറമ്പ് (കണ്ണൂർ); ഹോസ്ദുർഗ് (കാസർഗോഡ്) എന്നിവിടങ്ങളിലാണ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി സ്ഥാപിക്കുക.

ഇതിനായി ഓരോ കോടതിയിലും ജില്ലാ ജഡ്ജി, ബെഞ്ച് ക്ലാർക്ക്, സീനിയർ ക്ലാർക്ക് എന്നിവരുടെ ഓരോ തസ്തിക റെഗുലർ അടിസ്ഥാനത്തിലും കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ്/എൽ.ഡി. ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് എന്നിവരുടെ ഓരോ തസ്തിക കോൺട്രാക്റ്റ് അടിസ്ഥാനത്തിലും സൃഷ്ടിക്കും.

Story highlight: Decision to establish 28 fast track special courts in the state

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here