Advertisement

ഇടുക്കി ജില്ലയിൽ തൊടുപുഴയിലും അടിമാലിയിലും ഹോട്ട് സ്‌പോട്ട് ഇളവ്

April 22, 2020
Google News 2 minutes Read

ഇടുക്കി ജില്ലയിൽ കൊവിഡിന്റെ സാഹചര്യത്തിൽ നിശ്ചയിച്ചിരിക്കുന്ന ഹോട്ട്സ്പോട്ടിൽ നിന്ന് തൊടുപുഴയിലെ കുമ്പംകല്ല് ഉൾപ്പെടുന്ന വാർഡ് ഒഴികെ നഗരസഭാ പരിധിയെയും അടിമാലിയെയും ഒഴിവാക്കിയതായി ജില്ലാ കളക്ടർ എച്ച്. ദിനേശൻ അറിയിച്ചു. കുമ്പംകല്ലിലും ഹോട്ട്സപോട്ടായി നിശ്ചയിച്ചിട്ടുള്ള മറ്റിടങ്ങളിലും നിയന്ത്രണങ്ങൾ കർശന നിയന്ത്രണങ്ങൾ തുടരും.

അതേസമയം, പലവ്യഞ്ജനം, പച്ചക്കറി, പാൽ, പഴം എന്നിവ വിൽക്കുന്ന കടകൾ, മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ(മണൽ, കമ്പി, സിമന്റ്, സാനിട്ടറി, ഇലക്ട്രിക്കൽ, പെയിന്റ്), ബുക്ക്സ്റ്റാൾ, കാർഷിക ഉപകരണങ്ങൾ, വളം, കീടനാശിനി, വൈദ്യുതി മോട്ടോർവിൽപന കടകൾ, കണ്ണട കടകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം.

റോഡ് നിർമാണം, ടാറിംഗ്, മറ്റ് പൊതുനിർമാണ പ്രവർത്തനങ്ങൾ, വീട് നിർമാണം, ക്വാറികൾ, കൃഷി എന്നിവയ്ക്ക് അനുമതി ഉണ്ട്. ഇളവുകൾ ലഭിച്ച കടകൾക്ക് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് അനുവദനീയ പ്രവർത്തന സമയം.

എന്നാൽ, ആളുകൾ കൂട്ടമായി എത്തുന്ന സ്വർണം, വസ്ത്രം കടകളും ഷോപ്പിംഗ് മാളുകൾ, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവ തുറക്കാൻ പാടില്ല. ഹോട്ടലുകളിൽ പാഴ്സൽ അനുവദിക്കും.  ബസ്, ടാക്സി ഉൾപ്പെടെ പൊതുഗതാഗതം അനുവദിക്കില്ല. കാറുകളിലും ഇരുചക്രവാഹനങ്ങളിലും യാത്രയ്ക്കുള്ള നിയന്ത്രണങ്ങൾ തുടരും. കടകളിൽ കൊവിഡ് ചട്ടങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം പ്രവർത്തിക്കേണ്ടത്. ഇക്കാര്യത്തിൽ ഉടമകൾ വീഴ്ച വരുത്താൻ പാടില്ല. ഒരു കാരണവശാലും ആളുകൾ കൂട്ടം കൂടി നിൽക്കാൻ അനുവദിക്കരുത്. അനാവശ്യമായ യാത്രകൾ അനുവദിക്കില്ല. ഇത്തരക്കാർക്കെതിരെ നടപടി തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Story highlight: Hot spot relaxation at Thodupuzha and Adimali in Idukki district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here