ലോക്ക്ഡൗണ്‍; ചുമട്ട് തൊഴിലാളികള്‍ക്ക് 86 കോടി രൂപയുടെ സഹായം

കേരള ചുമട്ട് തൊഴിലാളി ക്ഷേമ ബോര്‍ഡിന് കീഴില്‍ പണിയെടുക്കുന്ന ചുമട്ടുതൊഴിലാളികള്‍ക്ക് ലോക്ക്ഡൗണ്‍ കാരണമുണ്ടായ തൊഴില്‍ നഷ്ടം നികത്തുന്നതിനായി 86 കോടി രൂപയുടെ സഹായം ആനുകൂല്യങ്ങളായി അനുവദിച്ചതായി ചെയര്‍മാന്‍ കാട്ടാക്കട ശശി അറിയിച്ചു. സഹായധനം, അഡ്വാന്‍സ്, റിക്കവറി ഇളവ് എന്നീ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനായാണ് ഇത്രയും തുക അനുവദിച്ചത്.
ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിന് കീഴില്‍ ജോലി ചെയ്യുന്ന അണ്‍ അറ്റാച്ച്ഡ് വിഭാഗം തൊഴിലാളികള്‍ക്ക് മുന്‍പ് അനുവദിച്ച ആനുകൂല്യങ്ങള്‍ക്കു പുറമേ കൈത്താങ്ങായി 10,000 രൂപയും ഈ തുകയില്‍ നിന്ന് വിതരണം ചെയ്യും. 5,000 രൂപ സഹായധനമായും, 5,000 രൂപ അഡ്വാന്‍സിനത്തില്‍ പലിശ രഹിത വായ്പയായുമാണ് നല്‍കുക. സഹായധനം, അഡ്വാന്‍സ് എന്നിവ ബാങ്ക് അക്കൗണ്ട് മുഖേന തൊഴിലാളികള്‍ക്ക് നേരിട്ട് എത്തിക്കുമെന്നും ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.
Story highlights-Lockdown, Rs. 86 crores aid to workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here