കൊച്ചിയിൽ മാസ്‌ക് നിർബന്ധമാക്കി ഉത്തരവ്

കൊച്ചിയിൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തവർക്കെതിരെ കർശന നടപടിക്കൊരുങ്ങി എറണാകുളം റൂറൽ പൊലീസ്. പൊതു സ്ഥലങ്ങളിൽ ഇറങ്ങുന്നവർ മാസ്‌ക്ക് ധരിച്ചില്ലെങ്കിൽ കേസ് എടുക്കാൻ തീരുമാനമായി.

കൊച്ചിയിൽ നിലവിൽ കൊവിഡ് പോസിറ്റീവായി രണ്ട് പേർ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. എന്നിരുന്നാലും കൊച്ചിയിൽ ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളുള്ളതിനാൽ നിയന്ത്രണങ്ങൾ കർശനമായി തുടരുകയാണ്.

Read Also : എറണാകുളം ജില്ലയിലെ ഹോട്ട് സ്‌പോട്ട് അതിർത്തികൾ ഉടൻ അടയ്ക്കും : ഡിസിപി പൂങ്കഴലി

എറണാകുളം ജില്ലയിലെ ഹോട്ട് സ്‌പോട്ടായ കൊച്ചി നഗരസഭയുടെയും, മുളവുകാട് പഞ്ചായത്തിന്റേയും അതിർത്തികൾ അടയ്ക്കാൻ ഇന്നലെ തീരുമാനമായിരുന്നു. ഈ രണ്ട് പ്രദേശങ്ങളുടേയും അതിർത്തികൾ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി അടയ്ക്കാനാണ് നിർദേശം.

അതേസമയം, ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് വാഹനങ്ങൾ നിരത്തിലിറങ്ങുന്നുണ്ട്.
ജില്ലയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് യാതൊരു ഇളവും നൽകേണ്ടതില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

Story Highlights- coronavirus, mask

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top