മുംബൈയിലെ നഴ്‌സുമാരുടെ ദുരവസ്ഥ മഹാരാഷ്ട്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

മുംബൈയിലെ നഴ്‌സുമാരുടെ വിഷയത്തിൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ജസ്‌ലോക് ആശുപത്രിയിലെ നഴ്‌സുമാരുടെ ദുരവസ്ഥ ശ്രദ്ധയിൽപ്പെട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജസ്‌ലോക് ആശുപത്രിയിലെ 27 ഓളം മലയാളി നഴ്‌സുമാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വളരെ മോശം അവസ്ഥയിലൂടെയാണ് അവർ കടന്നുപോകുന്നത്. പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നഴ്‌സുമാർ പരാതി നൽകിയിട്ടുണ്ട്. അവർക്ക് സൗകര്യങ്ങൾ ഒരുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം മഹാരാഷ്ട്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

read also: ‘രണ്ട് ഹോസ്റ്റലുകളിലായി 206 പേർ; അങ്ങോട്ട് ആവശ്യപ്പെട്ടാൽ പരിശോധന’; ജസ്‌ലോക് ആശുപത്രിയിലെ നഴ്‌സുമാർ ദുരിതത്തിൽ

മുംബൈയിലെ ജസ്‌ലോക് ആശുപത്രിയിൽ മലയാളി നഴ്‌സുമാർ ഉൾപ്പെടെ കടന്നുപോകുന്നത് പ്രതിസന്ധിഘട്ടത്തിലൂടെയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജസ്‌ലോക് ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സ് രംഗത്തെത്തിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ച നഴ്സുമാരും അല്ലാത്തവരും ഒരുമിച്ച് താമസിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നുവെന്ന് നഴ്‌സ് പറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top