ഇടുക്കി ജില്ലയില്‍ ഇന്ന് നാലുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ നാലുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇടുക്കി ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 14 ആയി. ഏലപ്പാറ 2, മണിയാറന്‍ കുടി 1, നെടുങ്കണ്ടത്ത് പുഷ്പകണ്ടം 1 എന്നി പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ച രോഗികള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇവരെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് കളക്ടര്‍ അറിയിച്ചു.

എലപ്പാറയില്‍ 62 കാരിയായ അമ്മയ്ക്കും 35 കാരനായ മകനുമാണ് രോഗം ബാധിച്ചത്. മൈസൂരുവില്‍ നിന്ന് ബൈക്കില്‍ മാര്‍ച്ച് 25ന് എത്തിയ മകന്‍ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. മകനില്‍ നിന്നാകാം അമ്മയ്ക്ക് രോഗം പകര്‍ന്നതെന്നാണ് നിഗമനം. 65 കാരനായ അച്ഛനും ഭാര്യയും ഒമ്പതു മാസം പ്രായമായ കുട്ടിയുമാണ് വീട്ടിലുള്ളത്. ഇവര്‍ക്ക് രോഗം ബാധിച്ചിട്ടില്ല.

മണിയാറന്‍കുടി സ്വദേശിയായ 35കാരന്‍ പൊള്ളാച്ചിയില്‍ നിന്ന് ദിവസങ്ങള്‍ക്കു മുന്‍പ് ലോറിയില്‍ അങ്കമാലിയിലെത്തി അവിടെ നിന്ന് ഓട്ടോറിക്ഷയില്‍ വരുമ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ പിന്നീട് ക്വാറന്റീനിലാക്കിരുന്നു. നെടുങ്കണ്ടം പുഷ്പകണ്ടത്ത് 30 കാരിക്ക് ചെന്നൈയില്‍ നിന്നാണ് രോഗം പിടിപെട്ടതെന്ന് സംശയിക്കുന്നു. പഠന ആവശ്യത്തിന് ചെന്നൈയില്‍ നിന്ന് മാര്‍ച്ച് 18 ന് വീട്ടിലെത്തിയ ഇവര്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. നാല് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് കളക്ടര്‍ പറഞ്ഞു.

Story highlights-covid 19,idukki

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top