ബിജെപി നേതാവ് പ്രതിയായ പാനൂര്‍ പോക്‌സോ കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു

ബിജെപി നേതാവ് പദ്മരാജന്‍ പ്രതിയായ പാനൂര്‍ പോക്‌സോ കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. കേസന്വേഷണത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണത്തിന് പിന്നാലെയാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ക്രൈം ബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലാകും കേസന്വേഷണം.

പാനൂരില്‍ നാലാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിയെ അധ്യാപകനായ പദ്മരാജന്‍ സ്‌കൂളില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്. പ്രതിക്കെതിരെ പെണ്‍കുട്ടി മജിസ്‌ട്രേറ്റിനും പൊലീസിനും മൊഴി നല്‍കിയിരുന്നു. ഇരയായ പെണ്‍കുട്ടിയുടെ സഹപാഠിയും പൊലീസിന് മൊഴി നല്‍കി. പൊലീസിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തലശ്ശേരി ഡിവൈ.എസ്പിയാണ് ഇതുവരെ കേസ് അന്വേഷിച്ചത്.

 

Story Highlights- Panur Pocso case, handed over to the Crime Branch

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top