സ്പ്രിംക്ലറിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വിജിലൻസ് കമ്മീഷന് പരാതി

സ്പ്രിംക്ലർ ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വിജിലൻസ് കമ്മീഷന് പരാതി. സുപ്രിംകോടതി അഭിഭാഷകനായ കോശി ജേക്കബാണ് പരാതി നൽകിയത്. ആഗോള ടെൻഡർ വിളിച്ചില്ലെന്നും നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും പരാതിയിൽ ആരോപിച്ചു.

അതിനിടെ സ്പ്രിംക്ലർ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രം​ഗത്തെത്തി. വലിയ അഴിമതിയുടെ വിവരങ്ങള്‍ പുറത്തുവന്നതിന്റെ വേവലാതിയാണ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളിലൂടെ ഇപ്പോള്‍ കാണാന്‍ കഴിയുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്പ്രിംക്ലർ അഴിമതിയുമായി ബന്ധപ്പെട്ട് ഉന്നയിച്ച കാര്യങ്ങള്‍ക്കല്ല മറിച്ച് അനുബന്ധ കാര്യങ്ങള്‍ക്കാണ് മുഖ്യമന്ത്രി മറുപടി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top