‘ടീച്ചറമ്മയുടെ പടം വരയ്ക്കണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു’; റോഡില്‍ ചിത്രം വരച്ച് ആദരവറിയിച്ച് യുവാവ്

ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയെ കേരളത്തിന്റെ ടീച്ചറമ്മയായാണ് ആളുകള്‍ ഇപ്പോള്‍ കാണുന്നത്. ജനങ്ങളോടുള്ള ഇടപെടലും നിപ്പ, കൊവിഡ് രോഗങ്ങളെ ചെറുത്തുനിര്‍ത്തുന്നതിലും മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളോടുള്ള ആദരസൂചകമായി റോഡില്‍ മന്ത്രിയുടെ ചിത്രം വരച്ചിരിക്കുകയാണ് ഒരു യുവാവ്.

ഇടുക്കി സ്വദേശിയായ ടുട്ടുമോനാണ് റോഡില്‍ മന്ത്രിയുടെ ചിത്രം വരച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് വെറുതെയിരുന്നപ്പോഴാണ് ചിത്രം വരയ്ക്കാന്‍ തോന്നിയതെന്നും വലിയ രീതിയില്‍ ചിത്രം വരയ്ക്കണമെന്നായിരുന്നു ആഗ്രഹമെന്നും എന്നാല്‍ പരിമിതികള്‍ മൂലം സാധിച്ചില്ലെന്നും ടുട്ടുമോന്‍ പറയുന്നു. ടീച്ചറമ്മയായോ എന്ന് എനിക്ക് അറിയില്ല, ടീച്ചറമ്മയോടുള്ള ഇഷ്ടംകൊണ്ട് വരച്ചതാണെന്നും ടുട്ടുമോന്‍ പറയുന്നു. നാലു വര്‍ഷം മുന്‍പുണ്ടായ അപകടത്തിലാണ് ടുട്ടുമോന്റെ കാലുകള്‍ തളര്‍ന്നത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top