ഇടുക്കിയിൽ വീണ്ടും കൊവിഡ് റിപ്പോർട്ട് ചെയ്തതോടെ തമിഴ്നാട് അതിർത്തിയിൽ പരിശോധന ശക്തമാക്കി

ഇടുക്കിയിൽ വീണ്ടും കൊവിഡ് റിപ്പോർട്ട് ചെയ്തതോടെ തമിഴ്നാട് അതിർത്തി മേഖലയിൽ പരിശോധന ശക്തമാക്കി. സമാന്തരപാതകളിലൂടെ . അതിർത്തി കടക്കുന്നവരെ പിടികൂടാൻ ഇരുപത്തിനാല് മണിക്കൂറും പൊലീസ് ചെക്കിങ്ങ് പോയിന്റുകൾ ഉണ്ടാകും. തമിഴ്നാട്ടിൽ നിന്നു തൊഴിലാളികളെ എത്തിച്ച് തോട്ടങ്ങളിൽ ജോലി ചെയ്യിച്ചാൽ നടപടിയുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പുനൽകി.

തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതാണ് ഇടുക്കി ജില്ലയിൽ ആശങ്ക കൂട്ടുന്നത്. ഇന്നലെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച മൂന്നുപേർ അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും എത്തിയവരാണ്. ജില്ലാ അതിർത്തിയിൽ പരിശോധനകൾ ശക്തമാണെങ്കിലും സാമാന്തരപാതകൾ വഴി ആളുകൾ എത്തുന്നുണ്ട്. തോട്ടങ്ങളിൽ ജോലി ആരംഭിച്ചതോടെ തമിഴ്നാട്ടിൽ നിന്ന് തൊഴിലാളികളെ സമാന്തരപാതകൾ വഴി എത്തിക്കാനുളള ശ്രമങ്ങൾ നടക്കുന്നണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ദേവികുളം സബ് കളക്ടർ വ്യക്തമാക്കി

ആളുകൾ കൂടുതലായി അതിർത്തി കടക്കുന്ന സമാന്തര പാതകളിൽ പൊലീസ് ചെക്കിങ് പോയിന്റുകൾ ആരംഭിച്ചു. നാട്ടുകാരെക്കൂടി ഉൾപ്പെടുത്തിയാണ് ചെക്കിങ് പോയിന്റുകൾ പ്രവർത്തിക്കുക. കുമളി അതിർത്തിയിൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ അതിർത്തി കടന്നെത്തിയ 12 പേരെയാണ് പൊലീസ് പിടികൂടിയത്.

പണം വാങ്ങി ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ആളെ കടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു. ഇതനുസരിച്ച് പൊലീസിനു നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, കൊല്ലം ആര്യങ്കാവ് വഴി കൊല്ലം ആര്യങ്കാവ് അതിർത്തി വഴി തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും ആളുകളെ ലോറിയിൽ ഒളിച്ചുകടത്തുന്നതായി കണ്ടെത്തിയിരുന്നു.

Story Highlights: checking tightened in tamilnadu border

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top