തിരുവനന്തപുരത്തെ ആരോഗ്യ പ്രവർത്തകന് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് വ്യക്തമല്ല

കോട്ടയത്ത് രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകന് എവിടെ നിന്ന് രോഗം ബാധിച്ചുവെന്ന കാര്യം വ്യക്തമല്ലെന്ന് തിരുവനന്തപുരം കളക്ടർ കെ ഗോപാലകൃഷ്ണൻ. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് തയാറാക്കുമെന്നും കളക്ടർ പറഞ്ഞു. അതേസമയം രോഗം സ്ഥിരീകരിച്ച വർക്കല സ്വദേശി വീട്ടിലെ നിരീക്ഷണത്തിനിടെ പുറത്ത് പോയത് ജില്ലാ ഭരണകൂടത്തിന് തലവേദനയായി. കുടുംബാംഗങ്ങളുടെ സ്രവം പരിശോധനയ്ക്കയച്ചതായും ഇദ്ദേഹത്തിന്റെ കോൺടാക്ട് ട്രെയിസിംഗ് പുരോഗമിക്കുന്നതായുംകളക്ടർ വ്യക്തമാക്കി.

തിരുവനന്തപുരം നഗരസഭയിലെ അമ്പലത്തറ, കളിപ്പാംകുളം ഡിവിഷനുകളെ ജില്ലാ ഭരണകൂടം ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. ഈ ഡിവിഷനുകൾ ഒഴികെയുള്ള നഗരസഭ പ്രദേശങ്ങളെ ഹോട്ട്സ്‌പോട്ടിൽ നിന്ന് ഒഴിവാക്കുന്നതിന് ജില്ലാ ഭരണകൂടം സർക്കാരിനോട് ശുപാർശ ചെയ്തു. വർക്കല പുത്തൻചന്തയും ഹോട്ട്‌സ്‌പോട്ടാവും. നഗരസഭയിൽ നിലവിലെ നിയന്ത്രണങ്ങളും അനുവദിച്ച ഇളവുകളും തുടരും. എന്നാൽ ഹോട്ട്‌സ്‌പോട്ടുകളിൽ കർശന നിയന്ത്രണമായിരിക്കും

സർക്കാർ ജീവനക്കാർ, അവശ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർക്ക് മാത്രം കൊല്ലം ജില്ലയിൽ നിന്ന് യാത്രയ്ക്ക് അനുമതി നൽകും. ഓട്ടോ ടാക്‌സികൾ അനുവദിക്കില്ല. നഗരത്തിലേക്ക് നിലവിൽ പ്രവേശനം ആറ് കേന്ദ്രങ്ങൾ വഴിയാക്കിയതിന് ഇളവുകൾ വേണമെങ്കിൽ പരിശോധനയ്ക്ക് ശേഷം അനുവദിക്കുമെന്നും കളക്ടർ വ്യക്തമാക്കി.

Story highlights-covid 19,thiruvanandapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top