Advertisement

അതീവ ജാഗ്രതയിൽ കൊല്ലത്തെ കിഴക്കൻ മേഖല

April 24, 2020
1 minute Read

കുളത്തൂപ്പുഴയിൽ ഇന്നലെ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കൊല്ലം ജില്ലയുടെ കിഴക്കൻ മേഖല അതീവ ജാഗ്രതയിൽ. ജില്ലയിൽ ഇന്നുമുതൽ അനുവദിക്കാനിരുന്ന ഇളവുകൾ ഒരു ദിവസത്തേക്ക് നീട്ടി. ഇന്ന് ജില്ലയിൽ ഇളവനുദിക്കുക ശുചീകരണ, നിർമ്മാണ പ്രവർത്തനങ്ങൾ മാത്രമാണ്.

ഓറഞ്ച് എ പട്ടികയിൽ ഉൾപ്പെട്ട കൊല്ലം ജില്ലയിൽ ഇന്നുമുതൽ ഇളവ് അനുവദിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ കുളത്തൂപ്പുഴയിൽ രോഗവ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ നാളെ മുതൽ മാത്രമേ വാഹനങ്ങൾക്ക് ഉൾപ്പെടെ ഇളവ് നൽകുകയുള്ളൂ എന്നാണ് തീരുമാനം. പകർച്ചവ്യാധി ഭീഷണി ഒഴിവാക്കാനായി ഓട ശുചിയാക്കൽ ഉൾപ്പെടെയുള്ളവക്ക് മാത്രമായിരിക്കും ഇന്ന് ഇളവ് ഉണ്ടാവുക. നാളെ മുതൽ ഇളവ് ഉണ്ടാകുമെങ്കിലും പൊലീസ് പരിശോധന തുടരും.

അതേസമയം കുളത്തൂപ്പുഴയിൽ ഇന്നലെ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നേരത്തെ കുളത്തൂപ്പുഴയിൽ കൊവിഡ് സ്ഥിരീകരിച്ച യുവാവുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗ ബാധയുണ്ടായത്. 85 കാരിയായ ഇവരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഏപ്രിൽ ഏഴ് മുതൽ ഏപ്രിൽ 18 വരെ എല്ലാദിവസവും സമീപത്തുള്ള 13 വീടുകളിൽ ഇവർ സന്ദർശനം നടത്തി. ഓരോ വീട്ടിലും 5 മുതൽ 10 മിനിറ്റ് വരെ ചെലവഴിച്ചു. 19 ന് ചെറുമകളുടെ വീട്ടിലെത്തിയ ഇവർ 21 വരെ ഇവിടെ കർശന നിരീക്ഷണത്തിലായിരുന്നു. ഇവർ ഇപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പുതിയ രോഗി ഉൾപ്പെടെ ഏഴ് പേരാണ് ജില്ലയിൽ ഇപ്പോൾ ചികിത്സയിലുള്ളത്.

Story Highlights- kollam, coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top