പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ തടസമായ ഉത്തരവ് പിൻവലിക്കണം; പ്രധാനമന്ത്രിക്ക് സന്ദേശമയച്ച് എം കെ രാഘവൻ എം പി

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ തടസമായ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പിന്‍വലിക്കണമെന്ന് എം കെ രാഘവൻ എംപി. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് അദ്ദേഹം അടിയന്തര സന്ദേശം അയച്ചു. ​ഗർഫ് നാടുകളിൽ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള തടസം നീക്കണമെന്നാണ് എം പി ആവശ്യപ്പെട്ടിരിക്കുന്നത്.

ഗൾഫിൽ കൊവിഡ് ഇതര കാരണങ്ങളാൽ മരണമടയുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിയെ സമീപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയയ്ക്കുകയാണ് ചെയ്തത്. ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് രോഗമല്ലാത്ത കാരണങ്ങളാൽ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസങ്ങളും കാലതാമസവും ഒഴിവാക്കാൻ ബന്ധപ്പെട്ട ഇന്ത്യൻ എംബസികൾക്ക് നിർദേശം നൽകണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ മൃതദേഹങ്ങൾ വിമാനത്തിൽ കയറ്റേണ്ടെന്നാണ് കേന്ദ്ര സർക്കാർ നിർദേശം. ഇതാണ് മൃതദേഹം നാട്ടിലെത്തിക്കാൻ തടസമായി നിൽക്കുന്നത്.

Story highlights-M K Raghavan, prime minister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top