കൊച്ചിയിൽ ലോക്ക് ഡൗൺ ലംഘിച്ച് ആളുകൾ മീൻ പിടിക്കാനിറങ്ങി; നിരവധി പേർക്കെതിരെ കേസ്

കൊച്ചി പള്ളൂരുത്തിയാൽ ലോക്ക് ഡൗൺ ലംഘിച്ച് നൂറു കണക്കിനാളുകൾ മീൻ പിടിക്കാനിറങ്ങി. മത്സൃ കൃഷി നടത്തുന്ന കണ്ടങ്ങളിൽ പാട്ടകരാർ അവസാനിച്ചതോടെയാണ് ആളുകൾ കൂട്ടമായി മീൻ പിടിക്കാൻ ഇറങ്ങിയത്. ലോക്ക് ഡൗൺ ലംഘിച്ചതിന് നിരവധി പേർക്കെതിരെ പൊലീസ് കേസെടുത്തു.
ജനം കൂട്ടമായി മീൻ പിടിക്കാനിറങ്ങിയതറിഞ്ഞ് പൊലീസ് എത്തി. എന്നാൽ ആരും തന്നെ കരയിൽ കയറാൻ തയ്യാറായില്ല. പിന്നീട് കരയിലെത്തുവരെ പിടികൂടാൻ പൊലീസ് കാത്തിരുന്നു. കരയിൽ കയറിയവരെയെല്ലാം പിടികൂടി കേസെടുത്തു. ചില വിരുതൻമാരെക്കെ പൊലീസിനെ കമ്പിളിപ്പിച്ച് ഓടി രക്ഷപ്പെട്ടു. മത്സ്യ കൃഷി നടത്തിയിരുന്ന കണ്ടങ്ങളിൽ പാട്ട കാലാവധി കഴിഞ്ഞതോടെയാണ് ജനം കൂട്ടമായി മീൻ പിടിക്കാൻ ഇറങ്ങിയത്. മീൻ പിടിക്കുന്നത് നോക്കി നിൽക്കാനും നിരവധി പേർ എത്തിയിരുന്നു.
ഇന്നലെ സംസ്ഥാനത്ത് 10 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. 8 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച 10 പേരിൽ 4 പേർ ഇടുക്കി ജില്ലക്കാരാണ്. കോഴിക്കോട്, കോട്ടയം ജില്ലകളിൽ രണ്ട് പേർക്ക് വീതവും തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഓരോരുത്തർക്ക് വീതവും പരിശോധനാഫലം പോസിറ്റീവായി. രോഗമുക്തരായ 8 പേരിൽ 6 പേരും കാസർഗോഡ് ജില്ലയിലാണ്. മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർ വീതം രോഗമുക്തി നേടി.
ഇതുവരെ 447 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതിൽ 129 പേർ ഇപ്പോൾ ചികിത്സയിലുണ്ട്.
23876 പേരാണ് ഇപ്പോൽ നിരീക്ഷണത്തിൽ കഴിയുന്നത്. 23439 പേർ വീടുകളിലും 437 പേർ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 148 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 21334 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചതിൽ 20326 എണ്ണം നെഗറ്റീവാണ്.
Story highlights-kochi, lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here